കേരളത്തിലെ മാവോവാദി കേസിൽ ‘ഗൗരി ലേങ്കഷ് പത്രിക’ സബ് എഡിറ്ററെ പ്രതിയാക്കണമെന്ന് റിപ്പോർട്ട്
text_fieldsകാസർകോട്: കേരളത്തിലെ മാവോവാദി സാന്നിധ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ‘ഗൗരി ലേങ്കഷ് പത്രിക’ സബ് എഡിറ്ററെ പ്രതിയാക്കണമെന്ന് റിപ്പോർട്ട്. കേരളത്തിൽ നിലമ്പൂർ, വയനാട്, കണ്ണൂർ എന്നിവിടങ്ങളിൽ മാവോവാദി സാന്നിധ്യമുണ്ടായ കേസുകളിലാണ് മാവോവാദി നേതാവ് ദേവേന്ദ്രയുടെ ഭാര്യ ചിക്കമഗളൂരു സ്വദേശി അനിതയെ (37) പ്രതിയാക്കണമെന്ന് രഹസ്യാന്വേഷണ വിഭാഗത്തിെൻറയും ആഭ്യന്തരസുരക്ഷ വിഭാഗത്തിെൻറയും റിപ്പോർട്ട്. റിപ്പോർട്ട് ഡി.ജി.പി ലോകനാഥ് ബെഹ്റക്കും തീവ്രവാദ കേസ് അന്വേഷിക്കുന്ന എൻ.െഎ.എക്കും കൈമാറും.
‘ഗൗരി ലേങ്കഷ് പത്രിക’യുടെ ചീഫ് എഡിറ്റർ ഗൗരി ലേങ്കഷിനെ വെടിവെച്ചു കൊന്ന സംഭവത്തിനുശേഷമാണ് അതേ പത്രത്തിെൻറ സബ് എഡിറ്റർ മാവോവാദി കേസിൽ പ്രതിയാകുന്നത്. ഗൗരിയുടെ മരണത്തിനുശഷം ഗൗരി ലേങ്കഷ് പത്രിക സജീവമല്ല. നിലമ്പൂർ വെടിവെപ്പ് സംഭവത്തിനു മുമ്പ് അനിതയുടെ നേതൃത്വത്തിൽ ഒരുസംഘം പാലക്കാട്, നിലമ്പൂർ, വയനാട് മേഖലകളിൽ സന്ദർശനം നടത്തി രാജ്യത്തിനെതിരായി ജനങ്ങളെ സംഘടിപ്പിക്കാൻ ശ്രമം നടത്തിയെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിെൻറ റിപ്പോർട്ട്. ഇൗ സംഭവങ്ങളിൽ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകൾ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.
കർണാടകയിലെ ഇടതുപക്ഷ തീവ്രവാദ കേസുകളിൽ ഏഴെണ്ണത്തിൽ പ്രതിയാണ് അനിത. ഇൗ കേസുകളുടെ പേരിൽ 2012 വരെ ഷിമോഗ ജയിലിലും മൈസൂരു ജയിലിലും അനിത തടവിലായിരുന്നു. ജയിലിൽനിന്ന് ഇറങ്ങിയശേഷം ഷിമോഗയിൽ ജയിലിൽ സഹതടവുകാരനായിരുന്ന മാവോവാദി നേതാവ് ദേവേന്ദ്രയെ വിവാഹംചെയ്തു. 2013ൽ വീണ്ടും മാവോവാദി പ്രവർത്തനങ്ങളിലേക്ക് ഇറങ്ങിയ അനിത കേരളത്തിലാണ് വന്നത്. പാലക്കാട്, നിലമ്പൂർ മേഖലയിൽ ആക്രമണത്തിന് പദ്ധതിയിടുന്നതിന് പ്രദേശം സന്ദർശിച്ചുെവന്നാണ് രഹസ്യാന്വേഷണവിഭാഗം നൽകിയ റിപ്പോർട്ട്. അന്ന് പതിനഞ്ചോളം പേരാണ് സംഘത്തിലുണ്ടായിരുന്നത്. ഇതിൽ അനിതയുടെ പേര് മാത്രമാണ് അന്വേഷണസംഘത്തിന് ലഭിച്ചത്.
അനിതയെ കേരളത്തിലെത്തിച്ച് ചോദ്യംചെയ്താൽ മാത്രമേ മറ്റുള്ളവരുടെ വിവരങ്ങൾ ലഭിക്കുകയുള്ളൂവെന്ന് അന്വേഷണസംഘം ‘മാധ്യമ’ത്തോട് പറഞ്ഞു. ഇക്കാര്യത്തിൽ കർണാടക പൊലീസിെൻറ സഹായം തേടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.