'മാപ്പിള ഹാൽ' വെർച്വൽ എക്സിബിഷൻ പ്രകാശനം ചെയ്തു
text_fieldsതിരൂർ: 'മാപ്പിള ഹാൽ' എന്ന പേരിൽ എസ്.ഐ.ഒ കേരള ഒരുക്കിയ, മലബാർ സമര പോരാട്ടങ്ങളെ അടയാളപ്പെടുത്തുന്ന ഇൻററാക്റ്റിവ് വെർച്വൽ എക്സിബിഷൻ ലണ്ടനിൽനിന്നുള്ള കവയിത്രിയും എഴുത്തുകാരിയുമായ സുഹൈമ മൻസൂർ ഖാൻ ഓൺലൈനിലൂടെ പ്രകാശനം ചെയ്തു. അടിച്ചമർത്തലുകൾക്കെതിരെ ലോകത്താകമാനം നടക്കുന്ന പോരാട്ടങ്ങൾ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിൽ നടന്ന സമരം നേരിനും നീതിക്കും വേണ്ടിയുള്ളതായിരുന്നു. മർദക ഭരണകൂടങ്ങൾ അടിച്ചമർത്തലുകൾ ആവർത്തിക്കുമ്പോൾ പോരാട്ടങ്ങൾ തുടരാൻ ഇത്തരം ഓർമകൾ പ്രചോദനമാണ്. നേരിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ഏതൊരു മുസ്ലിമിെൻറയും ബാധ്യതയാണ്. യു.കെയിൽ ഇരുന്നുകൊണ്ട് ഞാനും ഇന്ത്യയിൽ നിങ്ങളും നടത്തുന്ന പോരാട്ടങ്ങൾ ഇത്തരത്തിൽ ബന്ധപ്പെട്ടുകിടക്കുന്നതാണ്. അതിരുകൾക്കപ്പുറം ചിന്തിക്കാനാണ് ഇസ്‌ലാം പഠിപ്പിക്കുന്നെതന്നും അവർ കൂട്ടിച്ചേർത്തു.
തിരൂർ വാഗൺ സ്മാരക ടൗൺഹാളിൽ നടന്ന ലോഞ്ചിങ് പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നിർവഹിച്ചു. പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികളായ ശർജീൽ ഉസ്‌മാനി, ആസിഫ് ഇഖ്‌ബാൽ തൻഹ, സഫൂറ സർഗാർ എന്നിവർ ഓൺലൈനിലൂടെ ആശംസകൾ നേർന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റി ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫ. ഡോ. കെ.എസ്. മാധവൻ, എഴുത്തുകാരായ റമീസ് മുഹമ്മദ്, ഡോ. ജമീൽ അഹ്‌മദ്, സൂഫി ഗായകൻ സമീർ ബിൻസി, മാധ്യമപ്രവർത്തകൻ സമീൽ ഇല്ലിക്കൽ, ജമാഅത്തെ ഇസ്‌ലാമി വനിത വിഭാഗം സംസ്ഥാന പ്രസിഡൻറ് പി.വി. റഹ്മാബി, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി പി.പി. ജുമൈൽ, ജി.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി സുഹാന അബ്ദുല്ലത്തീഫ്, എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി, ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സെക്രട്ടറി നിയാസ് വേളം, എക്സിബിഷൻ ക്യുറേറ്റർ ഷഹീൻ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.
സിദ്റത്തുൽ മുൻതഹ, ബാദുഷ, നഫാദ് സിനാൻ എന്നിവരുടെ ഗാനവിരുന്നും ശാന്തപുരം അൽജാമിഅ വിദ്യാർഥികളുടെ കോൽക്കളിയും നസീഫ് ഇലാഹിയ അവതരിപ്പിച്ച റാപ്പും വേദിയിൽ നടന്നു. മലബാർ സമരത്തിെൻറ സമഗ്രമായ സർഗാത്മക ആവിഷ്കാരമാണ് 'മാപ്പിള ഹാൽ' എന്ന് സംഘാടകർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.