'മാപ്പിള ഹാൽ': മുസ്ലിം അപരവത്കരണ ശ്രമങ്ങളോടുള്ള പ്രതിരോധം –എസ്.െഎ.ഒ
text_fieldsകോഴിക്കോട്: മുസ്ലിംകളുടെ ചരിത്രത്തെ മറച്ചുവെച്ചും വക്രീകരിച്ചും അവരെ അപരവത്കരിച്ച് ഉന്മൂലനം ചെയ്യാനുള്ള ഹിന്ദുത്വ ശക്തികളുടെ വംശഹത്യ പദ്ധതിക്കെതിരെയുള്ള പ്രതിരോധമാണ് എസ്.ഐ.ഒയുടെ 'മാപ്പിള ഹാൽ' വെർച്വൽ എക്സിബിഷനെന്ന് സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൊബൈൽ ആപ്ലിക്കേഷനിലാണ് എക്സിബിഷൻ ലഭ്യമാവുക. സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മലബാർ സമരത്തിെൻറ സമഗ്രമായ സർഗാത്മക ആവിഷ്കാരമാണിത്.
മലബാർ സമര ചരിത്രം അടയാളപ്പെടുത്തുന്ന വിഡിയോകൾ, പെയിൻറിങ്, കാലിഗ്രഫി, ഡിജിറ്റൽ ആർട്ട്, അപൂർവ ചരിത്രരേഖകൾ, ഫോട്ടോകൾ, കേരളീയ മുസ്ലിം പോരാട്ട പാരമ്പര്യത്തിെൻറ നാൾവഴികൾ, മലബാർ സമരത്തെക്കുറിച്ച വ്യത്യസ്ത ആഖ്യാനങ്ങൾ, ചരിത്ര രചനകൾ, സമര പോരാളികൾ, സംഭവവികാസങ്ങൾ, പോരാട്ട ഭൂമികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് സഈദ് , വാഹിദ് ചുള്ളിപ്പാറ, വി.പി. റഷാദ്, എക്സിബിഷൻ ഡയറക്ടർ നിയാസ് വേളം, എക്സിബിഷൻ ക്യൂറേറ്റർ ഷഹീൻ അബ്ദുല്ല എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.