ആലഞ്ചേരിക്കെതിരെ വ്യാജരേഖ: മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് അറസ്റ്റിൽ
text_fieldsകൊച്ചി: സീറോ മലബാർ സഭ അധ്യക്ഷൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരായ വ്യാജരേഖ ചമച്ച കേസിൽ ഒരാൾ കൂടി അറസ്റ് റിൽ. മൂന്നാം പ്രതി ആദിത്യന്‍റെ സുഹൃത്ത് വിഷ്ണു റോയിയാണ് അറസ്റ്റിലായത്. ബംഗളൂരുവിൽ വെച്ച് പിടിയിലായ വിഷ്ണുവിന െ കൊച്ചിയിൽ എത്തിച്ചു.
കേസിലെ മൂന്നാം പ്രതി ആദിത്യന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വിഷ്ണുവിന്‍റെ അറസ്റ്റ ്. അന്വേഷണ സംഘം വിഷ്ണു റോയിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. വ്യാജരേഖ ഉണ്ടാക്കാൻ ആവശ്യമായ വസ്തുക്കൾ നൽകിയത് വിഷ്ണു റോയി ആണെന്ന് ആദിത്യൻ അന്വേഷണ സംഘത്തിന് നൽകിയിട്ടുള്ള മൊഴി.
കേസില്‍ ഫാ. പോള്‍ തേലക്കാട്ടാണ് ഒന്നാം പ്രതി. ബിഷപ് ജേക്കബ് മനത്തോടത്ത്, ആദിത്യ, ഫാ. ടോണി കല്ലൂക്കാരൻ എന്നിവരാണ് യഥാക്രമം രണ്ടു മുതൽ നാലുവരെ പ്രതികൾ. ഭൂമി ഇടപാടിൽ മാർ ആലഞ്ചേരിയുടെ പേരിൽ വ്യാജ ബാങ്ക് അക്കൗണ്ടുകൾ ഉണ്ടാക്കിയെന്നാണ് കേസ്. അവ ഫാ. പോൾ തേലക്കാട്ടിന് ഇ-മെയിൽ വഴി അയച്ചു. ബിഷപ് ജേക്കബ് മനത്തോടത്ത് ഇവ സീറോ മലബാർ സഭ സിനഡിൽ അവതരിപ്പിച്ചു.
ജനുവരി ഏഴിന് സീറോ മലബാർ സഭ ആസ്ഥാനത്ത് മെത്രാൻ സിനഡ് നടന്ന സമയത്ത് ആലഞ്ചേരി വ്യവസായിക്ക് കോടികൾ മറിച്ചു നൽകിയതിെൻറ ബാങ്ക് രേഖകളുമായി എത്തി ഫാ. പോൾ തേലക്കാട്ട് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ആലേഞ്ചരി ആരോപണം നിഷേധിച്ചു.
തുടർന്ന് സഭ നടത്തിയ പരിശോധനയിൽ പോൾ തേലക്കാട്ട് കൊണ്ടു വന്ന രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതായാണ് പറയുന്നത്. വ്യാജരേഖയെന്ന് കണ്ടെത്തിയതോടെ സിനഡിന്റെ നിർദേശ പ്രകാരം കേസ് നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.