സഭയുടെ മറ്റു ഭൂമിയിടപാടുകളും അന്വേഷിക്കണം; മുഖ്യമന്ത്രിക്കും െഎ.ജിക്കും പരാതി
text_fieldsകൊച്ചി: സീറോ മലബാർ സഭയുടെ മറ്റു ഭൂമിയിടപാടുകളും പള്ളികൾ കേന്ദ്രീകരിച്ചുള്ള പണമിടപാടുകളും അന്വേഷിക്കണമെന്ന് ആവശ്യം. കത്തോലിക്കസഭ നവീകരണപ്രസ്ഥാനമായ ഒാപൺ ചർച്ച് മൂവ്മെൻറ് ഇൗ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും എറണാകുളം റേഞ്ച് െഎ.ജി വിജയ് സാക്കറേക്കും പരാതി നൽകി.
കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ പ്രൊക്യുറേറ്ററായിരുന്ന ഫാ. ജോഷി പുതുവയെയും സ്ഥാപനങ്ങളുടെ ചുമതലയുള്ള ഡയറക്ടർ ഫാ. വടക്കുംപാടനെയും സഖ്യകക്ഷികളാക്കി സഹായ മെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്തിെൻറ നേതൃത്വത്തിൽ ആേരാപണങ്ങൾ അഴിച്ചുവിടുകയാണെന്ന് ഒാപൺ ചർച്ച് മൂവ്മെൻറ് ചെയർമാൻ േജാണി ഞള്ളാനി കുറ്റപ്പെടുത്തി.
ഭൂമിവിവാദത്തിന് പിന്നിൽ നിക്ഷിപ്ത താൽപര്യക്കാരാണ്. ആരാധനക്രമം സംബന്ധിച്ച് സഭയിൽ നിലനിൽക്കുന്ന ഭിന്നതയുടെ രക്തസാക്ഷിയാണ് കർദിനാൾ. സഭ സ്ഥാപനമായ ലിസി ആശുപത്രിയുടെയും സന്നദ്ധസംഘടനയായ സേവ് എ ഫാമിലിയുടെയും സാമ്പത്തിക ഇടപാടുകൾ സുതാര്യമല്ല. സഭ മേലധ്യക്ഷന്മാരായിരുന്ന എബ്രഹാം കാട്ടുമനയുടെയും മാർ ആൻറണി പടിയറയുടെയും വർക്കി വിതയത്തിലിെൻറയും മരണത്തെക്കുറിച്ച് അന്വേഷിക്കണം. വിഷയത്തിൽ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണനയിലാണെന്നും േജാണി ഞള്ളാനി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.