കർദിനാളിനെതിരെ സമരമുഖം തുറന്ന് വൈദികർ
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിൽ കർദിനാളിനെതിരെ പ്രത്യക് ഷ സമരവുമായി വൈദികർ രംഗത്ത്. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ച മച്ചെന്ന കേസില്‍ വൈദികരെയും അൽമായരെയും കള്ളക്കേസില്‍ കുടുക്കുന്നതായി ആരോപിച്ചു ം കര്‍ദിനാളിനെ അതിരൂപതയുടെ ഭരണച്ചുമതലയില്‍നിന്ന് നീക്കണമെന്നും ആവശ്യപ്പെട്ട ാണ് സമരം.
അതിരൂപത ആസ്ഥാനമായ ബിഷപ് ഹൗസിൽ വ്യാഴാഴ്ച രാവിലെ 11ന് ജപമാല ചൊല്ലി വൈദികർ ഉപവാസസമരം ആരംഭിച്ചു. ഫാ.ജോസഫ് പാറേക്കാട്ടിൽ നടത്തുന്ന സമരത്തോടൊപ്പം 20 വ ൈദികരുമുണ്ട്. വെള്ളിയാഴ്ച മുതൽ ഓരോ ഫൊറോനയിൽനിന്ന് വൈദികരും വിശ്വാസികളും സമര ത്തിൽ പങ്കുചേരുമെന്ന് വൈദികസമിതി വക്താവ് ഫാ. ജോസ് വൈലിക്കോടത്ത് പറഞ്ഞു.
വൈദികരുമായി സ്ഥിരം സിനഡ് അംഗങ്ങള്‍ ഉടന്‍ ചര്‍ച്ച നടത്തുക, 14 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കര്‍ദിനാളിനെ അതിരൂപതയുടെ ചുമതലയില്‍നിന്ന് മാറ്റുക, ആഗസ്റ്റിൽ നടക്കാനിരിക്കുന്ന സിനഡിെൻറ അധ്യക്ഷസ്ഥാനത്തുനിന്ന് മാർ ആലഞ്ചേരിയെ ഒഴിവാക്കുക, സസ്പെൻഡ് ചെയ്യപ്പെട്ട സഹായെമത്രാൻമാരെ ബിഷപ്പുമാരെ പൂർണ അധികാരങ്ങളോടെ തിരിച്ചെടുക്കുക തുടങ്ങിയവയാണ് വൈദികരുടെ ആവശ്യങ്ങൾ.
വ്യാഴാഴ്ച രാവിലെ വൈദികസമിതി പ്രതിനിധികൾ കർദിനാളിനെ സന്ദർശിച്ച് ആവശ്യങ്ങൾ അറിയിച്ചിരുന്നു. എന്നാൽ, തൃപ്തികരമായ മറുപടി ലഭിച്ചില്ല. തൃശൂരിൽ സംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനുണ്ടെന്ന് അറിയിച്ച് കർദിനാൾ പുറത്തുപോയി. തുടർന്ന്, അതിരൂപത ആസ്ഥാനത്തുതന്നെ അനിശ്ചിതകാല ഉപവാസം നടത്താൻ വൈദികരുടെ യോഗം തീരുമാനിക്കുകയായിരുന്നു. 200ഓളം വൈദികർ യോഗത്തിൽ പങ്കെടുത്തു.
അതിനിടെ, സമരത്തിന് പിന്തുണയുമായി അൽമായ സംഘടന സഭ സുതാര്യ സമിതി (എ.എം.ടി) രംഗത്തെത്തി. പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാൻ കർദിനാൾ മാർ ആലഞ്ചേരിക്കോ സിനഡിനോ കഴിയില്ല. എ.എം.ടിയും സമരത്തിൽ പങ്കുചേരുമെന്ന് പ്രസിഡൻറ് മാത്യു കാരോണ്ടുകടവിൽ, ജനറൽ സെക്രട്ടറി റിജു കാഞ്ഞൂക്കാരൻ, വക്താവ് ഷൈജു ആൻറണി എന്നിവർ അറിയിച്ചു.
ആൻഡ്രൂസ് താഴത്തുമായി ജോർജ് ആലഞ്ചേരിയുടെ രഹസ്യചർച്ച
തൃശൂർ: എറണാകുളം അങ്കമാലി അതിരൂപതയുടെ ഭരണ ചുമതലയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പ്രക്ഷോഭം നടത്തുന്നതിനിടെ, മേജർ ആർച്ച് ബിഷപ് മാർ ജോർജ് ആലഞ്ചേരി തൃശൂരിൽ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്തുമായി അടച്ചിട്ട മുറിയിൽ രഹസ്യ ചർച്ച നടത്തി.
അതിരൂപത സഹായ മെത്രാൻ ടോണി നീലങ്കാവിലിെൻറ പിതാവ് ഷെവലിയാർ എൻ.എ. ഔസേഫിെൻറ സംസ്കാരത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു ആലഞ്ചേരി. ഇതിനിടയിലാണ് അങ്കമാലി അതിരൂപത ആസ്ഥാനത്ത് ഒരു വിഭാഗം വൈദികർ ഉപവാസം തുടങ്ങിയത്.
പ്രതികരണമാരാഞ്ഞ് മാധ്യമങ്ങൾ എത്തിയെങ്കിലും ഒന്നും പറയാനില്ലെന്ന് ആലേഞ്ചരി അറിയിച്ചു. ഇതിന് ശേഷമായിരുന്നു ലൂർദ് കത്തീഡ്രലിലെ ഓഫിസിൽ അടച്ചിട്ട മുറിയിൽ ആൻഡ്രൂസ് താഴത്തുമായുള്ള രഹസ്യചർച്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.