അതിരൂപത ഭൂമി വിവാദം: ചർച്ച പരാജയം; നാളെ മുതൽ പ്രത്യക്ഷ സമരം
text_fieldsകൊച്ചി: മെത്രാന്മാരുമായി സീറോ മലബാര്‍ സഭ സിനഡ് നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ ഞാ യറാഴ്ച മുതൽ പ്രത്യക്ഷ സമരത്തിന് ഇറങ്ങുകയാണെന്ന് എറണാകുളം അങ്കമാലി അതിരൂപത അ ല്മായ മുന്നേറ്റം കൺവീനർ അഡ്വ. ബിനു ജോണ്‍ മൂലന്, വക്താവ് റിജു കാഞ്ഞൂക്കാരന്‍ എന്നിവര്‍ അറിയിച്ചു. സമരത്തില്‍ 16 ഫൊറോനകളില്‍നിന്ന് 15,000ത്തിലധികം വിശ്വാസികള്‍ പങ്കെടുക്കും. തങ്ങളുടെ സമരത്തെ തടയുമെന്ന് ഒരു കടലാസ് സംഘടനയുടെ പ്രസ്താവന കെണ്ടന്നും അതിന് ചങ്കൂറ്റമുണ്ടെങ്കിൽ അവരെ സ്നേഹപൂർവം ക്ഷണിക്കുകയാണെന്നും അൽമായ മുന്നേറ്റം നേതാക്കൾ പറഞ്ഞു. എറണാകുളം അതിരൂപത അല്മായ മുന്നേറ്റം പ്രതിനിധിസംഘവുമായാണ് മെത്രാന് സംഘം ചർച്ച നടത്തിയത്.
തങ്ങളുടെ മുഴുവന്‍ ആവശ്യങ്ങളും നടപ്പില്‍ വരുത്തണമെന്നും അതിന് രേഖാമൂലം അറിയിപ്പ് കിട്ടണമെന്നും അല്മായ മുന്നേറ്റം പ്രതിനിധികള്‍ ചര്‍ച്ചയിൽ നിലപാടെടുത്തു. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. രേഖാമൂലമുള്ള ഒരു അറിയിപ്പും കിട്ടിയില്ല.
സിനഡ് ആരംഭിക്കുംമുമ്പ് ഫൊറോന പ്രതിനിധികള്‍ നിവേദനം കൊടുത്തപ്പോള്‍തന്നെ ഏഴ് ദിവസത്തിനുള്ളില്‍ മറുപടി തരണം എന്ന് കൂരിയ മെത്രാനെ അറിയിച്ചിരുന്നതാണ്. ഐ.ടി മിഷന് ഡയറക്ടര്‍ ഫാ. ജോബി മാപ്രാകാവില്‍ പൊലീസില്‍ കൊടുത്ത പരാതി പിന്‍വലിക്കണമെന്നും അദ്ദേഹത്തെ സെൻറ് തോമസ് മൗണ്ടില്‍നിന്ന് പുറത്താക്കണമെന്നും ചർച്ചയിൽ അല്മായ മുന്നേറ്റം നേതാക്കള്‍ ആവശ്യപ്പെട്ടു. ശനിയാഴ്ച വൈകീട്ട് അഞ്ചിന് മുമ്പ് ഇത് നടപ്പാക്കുകയും വത്തിക്കാൻ വഴി പൂര്‍ത്തിയാകേണ്ട കാര്യങ്ങള്‍ക്ക് രേഖാമൂലം മറുപടി ലഭ്യമാക്കണമെന്നുമാണ് ആവശ്യം. അല്ലാത്തപക്ഷം ഞായറാഴ്ച ഉപരോധസമരം ആരംഭിക്കും. അവകാശങ്ങള്‍ നേടിയെടുക്കുംവരെ സമരം തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി പി.പി ജെറാര്‍ദ്, കണ്‍വീനര്‍ അഡ്വ. ബിനു ജോണ്‍ മൂലന്, ഷൈജു ആൻറണി, മാത്യു കാരോണ്ടുകടവില്‍, റിജു കാഞ്ഞൂക്കാരന്‍, ജോജോ ഇലഞ്ഞിക്കല്‍, ജിയോ ബേബി, സൂരജ് പൗലോസ് എന്നിവർ ചര്‍ച്ചയില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.