സഭാ ഭൂമിയിടപാട് തർക്കം താൽകാലിക സമവായത്തിലേക്ക്
text_fieldsകൊച്ചി: കൊച്ചി: സീറോ മലബാർ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാട് വിവാദത്തിൽ അനുരഞ്ജന സാധ്യത. വിട്ടുവീഴ്ചമനോഭാവം സ്വീകരിക്കാനും വൈദികര്‍ പരസ്യ പ്രതിഷേധങ്ങളില്‍നിന്ന് വിട്ടുനില്‍ക്കാനും വൈദികസമിതി േയാഗത്തിൽ തീരുമാനമായി. കർദിനാൾ മാർ ജോർജ് ആലേഞ്ചരിയും 49 വൈദികരും പെങ്കടുത്തു.
കുറ്റസമ്മതം നടത്തി കർദിനാൾ മാപ്പുപറയണമെന്ന നിലപാടിൽ ഉറച്ചുനിന്ന വൈദികർ, മാപ്പുപറയേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. തെറ്റുപറ്റിെയന്ന് ആവർത്തിച്ച കർദിനാൾ അതിരൂപതയിെല വൈദികർെക്കതിരെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പ്രചാരണങ്ങേളാട് വിയോജിപ്പ് അറിയിച്ചു. തനിക്കുവേണ്ടി സംസാരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സംഭവങ്ങൾക്ക് ആരാധനക്രമവുമായി ബന്ധമില്ലെന്നുമുള്ള പ്രസ്താവനയിൽ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കൊപ്പം അദ്ദേഹം ഒപ്പുെവച്ചു.
സീറോ മലങ്കര സഭാധ്യക്ഷൻ കർദിനാൾ മാർ ക്ലീമിസിെൻറയും ലത്തീൻസഭ തിരുവനന്തപുരം ആർച്ബിഷപ് സൂസപാക്യത്തിെൻറയും നേതൃത്വത്തിൽ രണ്ടാഴ്ചയായി തുടരുന്ന ചർച്ചകളുടെ ഭാഗമായാണ് ശനിയാഴ്ച വൈദികസമിതി യോഗം വിളിച്ചത്.
വെള്ളിയാഴ്ച സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിെൻറയും മാർ ജോസ് പുത്തൻവീട്ടിലിെൻറയും നേതൃത്വത്തിൽ ഒമ്പത് വൈദികപ്രതിനിധികൾ കർദിനാളുമായും അതിരൂപതയിലെ മുൻ പ്രൊക്യുറേറ്റർ ഫാ. േജാഷി പുതുവ, ഫാ. സെബാസ്റ്റ്യൻ വടക്കുമ്പാടൻ എന്നിവരുമായും ചർച്ച നടത്തിയിരുന്നു. ഇതേതുടർന്ന് ഒത്തുതീർപ്പ് സാധ്യത തെളിഞ്ഞതോടെയാണ് യോഗം വിളിച്ചത്. ജനുവരിയിൽ വൈദികസമിതി യോഗത്തിൽ കർദിനാൾ ഇറങ്ങിപ്പോയതോടെ ഇരുകൂട്ടർക്കുമിടയിൽ ഭിന്നത രൂക്ഷമായിരുന്നു. ഇതിനുശേഷം ശനിയാഴ്ച ഇതാദ്യമായാണ് കർദിനാൾ വൈദികസമിതിയിൽ പെങ്കടുക്കുന്നത്.
അഭിപ്രായവ്യത്യാസങ്ങൾ ചർച്ച ചെയ്ത് രമ്യമായി മുന്നോട്ട് പോകണമെന്ന നിലപാടാണ് കർദിനാൾ സ്വീകരിച്ചതെന്ന് യോഗത്തിന് ശേഷം വൈദികസമിതി അധ്യക്ഷൻ ഫാ. കുര്യാക്കോസ് മുണ്ടാടൻ പറഞ്ഞു. സഭക്ക് നഷ്ടമായ പണം എങ്ങനെ തിരിച്ചുപിടിക്കാമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. വിഷയം മാർപാപ്പയുടെ പരിഗണനക്ക് നേരേത്ത അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അൽമായരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച സംഘടനകളുമായി വൈദികസമിതി ചർച്ച നടത്തും. അനുരഞ്ജന സാധ്യത തെളിഞ്ഞതോടെ തിങ്കളാഴ്ച ചേരാനിരുന്ന വൈദിക സമ്മേളനം അടുത്തമാസത്തേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.