ഹിതപരിശോധന നടത്തി േദവാലയങ്ങൾ വിട്ടുനൽകണം –മാര്‍ കൂറിലോസ്
text_fieldsകോട്ടയം: മലങ്കരസഭയിലെ ശാശ്വതസമാധാനത്തിന് േദവാലയങ്ങളില് ഹിതപരിശോധന നടത്തി ഭൂരിപക്ഷത്തിന് വിട്ടുനൽകണമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത. നീതിനിഷേധത്തില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ കോട്ടയത്ത് നടത്തുന്ന ഉപവാസസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശവസംസ്കാര ഓര്‍ഡിനസ് പോലെ പള്ളിപിടിത്തം ഒഴിവാക്കാൻ സർക്കാർ ഓര്‍ഡിനൻസ് െകാണ്ടുവരുമെന്നാണ് പ്രതീക്ഷ. വിശ്രമമില്ലാത്ത സഹനസമരം സഭ ആരംഭിച്ചുകഴിഞ്ഞു. ഇത് ഇടവക തലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. തോമസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിച്ചു. സഖറിയാസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണവും സഖറിയാസ് മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണവും നടത്തി. ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം ആമുഖപ്രസംഗവും ഡോ. കുര്യാക്കോസ് കോര്‍ എപ്പിസ്കോപ്പ മൂലയില്‍ വിഷയാവതരണവും നടത്തി.
കോട്ടയം ഭദ്രാസനത്തിെൻറ നേതൃത്വത്തില്‍ സെൻറ് ജോസഫ് കത്തീഡ്രലിന് മുന്നിലാണ് മൂന്നുദിവസത്തെ ഉപവാസസമരം. ഭദ്രാസനത്തിലെ എല്ലാ പള്ളികളിലും ഞായറാഴ്ച മുതല്‍ റിലേ ഉപവാസ സത്യഗ്രഹസമരം ആരംഭിക്കുമെന്ന് ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് കടവുംഭാഗം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.