എറണാകുളം-അങ്കമാലി അതിരൂപതക്ക് പുതിയ അേപ്പാസ്തലിക് അഡ്മിനിസ്ട്രേറ്റർ; മാർ ആലഞ്ചേരിയെ നീക്കി
text_fieldsകൊച്ചി: സീറോ മലബാർ സഭക്കാകെ നാണക്കേടായ ഭൂമിവിവാദത്തിൽ വത്തിക്കാെൻറ ഇടപെടൽ. എറണാകുളം-അങ്കമാലി അതിരൂപതയുടെ സ്വതന്ത്ര ഭരണച്ചുമതലയുള്ള അേപ്പാസ്തലിക് അഡ്മിനിസ്ട്രേറ്ററായി പാലക്കാട് രൂപത മെത്രാൻ മാർ ജേക്കബ് മനേത്താടത്തിെന നിയമിച്ച് ഫ്രാൻസിസ് മാർപാപ്പ ഉത്തരവ് പുറപ്പെടുവിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് നിയമന ഉത്തരവിൽ പറയുന്നു. പാലക്കാട് രൂപത മെത്രാെനന്ന നിലയിെല ഉത്തരവാദിത്തം അദ്ദേഹം തുടർന്നും നിർവഹിക്കും. വെള്ളിയാഴ്ച റോമൻ സമയം ഉച്ചക്ക് 12ന് വത്തിക്കാനിലും ഇന്ത്യൻ സമയം വൈകീട്ട് 3.30ന് കാക്കനാട് മൗണ്ട് സെൻറ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയായിലും ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി.
എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തൻ ആർച് ബിഷപ് സ്ഥാനത്ത് കർദിനാൾ ജോർജ് ആലഞ്ചേരി തുടരും. അേപ്പാസ്തലിക് അഡ്മിനിസ്േട്രറ്റർ എന്ന സംജ്ഞയോട് ചേർത്തുപറഞ്ഞിരിക്കുന്ന സെഡെ പ്ലീന എന്ന ലത്തീൻ ഭാഷയിെല പ്രയോഗം വഴി അർഥമാക്കുന്നത് ഇതാണ്.
ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്തും ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും സഹായമെത്രാന്മാരായി തുടരുമെങ്കിലും ഭരണപരമായ അധികാരങ്ങൾ അേപ്പാസ്തലിക് അഡ്മിനിസ്േട്രറ്റർ ആയിരിക്കും നിർവഹിക്കുക. നിലവിെല അതിരൂപത ആലോചനസംഘം, സാമ്പത്തികകാര്യ സമിതി, വൈദികസമിതി, അജപാലന സമിതി തുടങ്ങിയവയുടെ പ്രവർത്തനം അഡ്മിനിസ്േട്രറ്റർ നിയമനത്തോടെ സസ്പെൻഡ് ചെയ്യപ്പെട്ടു. എന്നാൽ, അഡ്മിനിസ്േട്രറ്റർക്ക് പ്രസ്തുത സമിതികൾക്ക് മാറ്റം വരുത്തുകയോ അവ പുനഃസംഘടിപ്പിക്കുകയോ ചെയ്ത് പ്രവർത്തനക്ഷമമാക്കാൻ അധികാരം ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.