ഭൂമി ഇടപാട്: കർദിനാളിനെതിരെ വീണ്ടും വൈദികർ
text_fieldsകൊച്ചി: സീറോ മലബാർ സഭ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് ആർച്ച് ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വൈദികർ വീണ്ടും രംഗത്ത്. പ്രശ്നങ്ങൾ ഇനിയും തീർന്നിട്ടില്ലെന്നും ഒാശാന ഞായർ, ദുഃഖ വെള്ളി, ഇൗസ്റ്റർ പ്രസംഗങ്ങളിലൂടെ പിതാവ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയെന്നും അതിരൂപതയിലെ വൈദികരുടെ നിർദേശപ്രകാരം വൈദിക സമിതി സെക്രട്ടറി ഡോ. കുര്യാക്കോസ് മുണ്ടാടൻ മാർ ആലഞ്ചേരിക്ക് അയച്ച കത്തിൽ പറയുന്നു.
കെ.സി.ബി.സി പ്രസിഡൻറ് ഡോ. എം. സൂസപാക്യം, മാർ ക്ലീമിസ് കാതോലിക്ക ബാവ എന്നിവരുെട മധ്യസ്ഥതയിൽ സ്ഥിരം സിനഡ് അംഗങ്ങളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നിർദേശിക്കപ്പെട്ട കാര്യങ്ങളൊന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്ന് കത്തിൽ കുറ്റപ്പെടുത്തുന്നു. ഭൂമി ഇടപാടിലെ ധാർമിക പ്രശ്നമോ സാമ്പത്തിക ബാധ്യതയോ പരിഹരിക്കാനായിട്ടില്ല. സ്വാധീനവും പണവും ഉള്ളവർ വിജയം തങ്ങളുടേതാക്കാൻ കുതന്ത്രങ്ങൾ പയറ്റുകയാണ്. സത്യത്തിനുവേണ്ടി നിലപാട് എടുത്തു എന്നതൊഴിച്ചാൽ വൈദികർ ഒരു സഭാവിരുദ്ധ പ്രവർത്തനവും നടത്തിയിട്ടില്ല. ഫോറോന വികാരിമാരെ ഉൾപ്പെടെ വിമത വൈദികർ എന്ന് വിളിക്കാനുള്ള അവിവേകം മെത്രാൻമാർ കാണിക്കില്ലെന്നാണ് വിശ്വാസം. അതിരൂപതയിൽ നടന്ന ഒരു യോഗത്തിലും ആലഞ്ചേരി പിതാവിനെ കരിെങ്കാടി കാണിക്കുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിച്ചിട്ടുപോലുമില്ല.
കോട്ടപ്പടിയിലെ സ്ഥലം വിറ്റാലേ പ്രശ്നം തീരൂ എന്ന വാദം മൗഢ്യമാണ്. അതിരൂപതയെ വീണ്ടും സാമ്പത്തികമായി തകർക്കാനുള്ള ചില കുബുദ്ധികളുടെ ആലോചനകൾക്ക് അതിരൂപത വഴങ്ങുമെന്ന് കരുതരുത്. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ മാത്രമേ ഏതെങ്കിലും സ്ഥലം വിൽക്കൂ. ഇന്ത്യൻ കാത്തലിക് ഫോറം അതിരൂപതയുടെ ഒൗദ്യോഗിക സംഘടനയാണോ എന്നും പിതാവിന് ഇതുമായി ബന്ധമുണ്ടോ എന്നും വ്യക്തമാക്കണം.
സംഘടനയുടെ ആഗോള പ്രസിഡൻറ് എന്ന് വിശേഷിപ്പിക്കുന്ന മെൽവിൻ മാത്യു അതിരൂപത സഹായമെത്രാനും ഏതാനും വൈദികരും ചേർന്ന് കർദിനാളിനെ വധിക്കാൻ ഗൂഢാലോചന നടത്തി എന്നുകാണിച്ച് പൊലീസിന് പരാതി നൽകിയ ആളാെണന്ന് ഒാർക്കണം. എല്ലാവരും അസത്യങ്ങളുടെയും ഉൗഹാപോഹങ്ങളുടെയും ആരോപണങ്ങളുടെയും ഇടയിലാണെന്നും ധാർമികതക്കും സത്യത്തിനും നിരക്കുന്ന പരിഹാരത്തിനായി വൈദികർ കാത്തിരിക്കുകയാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.