സീറോ മലബാർ സഭ സിനഡിന് ഇന്ന് തുടക്കം; ഭൂമി വിവാദം ചർച്ചയായേക്കും
text_fieldsകൊച്ചി: സീറോ മലബാര്‍ സഭയിലെ മെത്രാന്മാരുടെ നിർണായക സിനഡിന് തിങ്കളാഴ്ച സഭയുടെ ആസ ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസില്‍ തുടക്കമാവും. 27ാമത് സിനഡിെൻറ രണ്ടാ ം സമ്മേളനമാണ് ഇന്ന് ആരംഭിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന , വ്യാജരേഖ കേസ് തുടങ്ങിയ വിവാദ വിഷയങ്ങൾ സിനഡിൽ ചർച്ചയാവും. അതിരൂപതയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഉതകുന്ന രീതിയിലുള്ള ചര്‍ച്ചകളും നടക്കും.
11 ദിവസത്തെ സിനഡില്‍ സീറോ മലബാര്‍ സഭയിലെ 63 മെത്രാന്മാരില് 57പേര് പങ്കെടുക്കും. അനാരോഗ്യവും പ്രായാധിക്യവും മൂലം മറ്റു മെത്രാന്മാര് പങ്കെടുക്കില്ല. ഉച്ചക്ക് 2.30ന് സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 26ന് സീറോ മലബാര്‍ സഭയുടെ വിവിധ രൂപതകളില്‍നിന്നുള്ള പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാര്‍ ദിവസം മുഴുവനും മെത്രാന്മാര്‍ക്കൊപ്പം സമ്മേളനത്തില്‍ പങ്കെടുക്കും. ജനുവരിയില്‍ നടന്ന സിനഡിെൻറ തീരുമാനപ്രകാരം ചരിത്രത്തില്‍ ആദ്യമായാണ് സിനഡ് ദിവസങ്ങളില്‍ അല്മായ നേതാക്കളുമായി സിനഡ് മെത്രാന്മാര് ചര്‍ച്ച നടത്തുന്നത്.
സീറോ മലബാര്‍ സഭയിലെ വിവിധ സന്യാസ സമൂഹങ്ങളുടെ മേലധികാരികളും ഒരുദിവസം സിനഡ് മെത്രാന്മാരുമായി ചര്‍ച്ച നടത്തും. സിനഡ് ദിവസങ്ങളിൽ, സഭയുടെ വിവിധ കമീഷനുകളുടെ സെക്രട്ടറിമാരും സിനഡിന് കീഴിലുള്ള വിവിധ മേജര്‍ സെമിനാരികളിലെ റെക്ടര്‍മാരും പ്രവര്‍ത്തന റിപ്പോര്‍ട്ട് സിനഡില്‍ അവതരിപ്പിക്കും.
സമ്മേളത്തിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കൽ, ചാന്‍സലര്‍ ഫാ. വിന്‍സെൻറ് ചെറുവത്തൂർ, വൈസ് ചാന്‍സലര്‍ ഫാ. എബ്രാഹം കാവില്‍പുരയിടത്തിൽ, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജോസഫ് തോലാനിക്കൽ, വിവിധ കമീഷനുകളില്‍ പ്രവര്‍ത്തിക്കുന്ന വൈദികർ, സിസ്റ്റേഴ്സ് എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.