സഭ ഭൂമിയിടപാട്: നിയമോപദേശം തേടിയതെന്തിന് –ഹൈകോടതി
text_fieldsകൊച്ചി: സീറോ മലബാർസഭ ഭൂമിയിടപാടുമായി ബന്ധപ്പെട്ട പരാതിയിൽ കർദിനാൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നിർദേശിച്ചിട്ടും നിയമോപദേശം തേടുകയും കേസെടുക്കാൻ ൈവകുകയും ചെയ്തതിെൻറ സാഹചര്യമെന്തെന്ന് സർക്കാറിനോട് ഹൈകോടതി. മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി, ഫാ. ജോഷി പുതുവ, ഫാ. സെബാസ്റ്റ്യന്‍ വടക്കുംപാടന്‍, സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യാൻ മാര്‍ച്ച് ആറിന് വിധിയുണ്ടായിട്ടും പൊലീസ് നടപടി വൈകിയതിെൻറ കാരണം പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു.
കോടതി നിർദേശിച്ചിട്ടും പൊലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് ഹരജിക്കാരില്‍ ഒരാളായിരുന്ന മാര്ട്ടിന് പയ്യപ്പള്ളി സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിലാണ് കോടതി വിശദീകരണം തേടിയത്. ഭൂമിയിടപാടിൽ ക്രമക്കേടുണ്ടെന്നും പരാതി നൽകിയിട്ട് പൊലീസ് കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹരജിയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്യാൻ സിംഗിൾബെഞ്ച് ഉത്തരവിട്ടത്. ഇതു പാലിച്ചില്ലെന്നാരോപിച്ച് എറണാകുളം റേഞ്ച് ഐ.ജി വിജയ് സാക്കറേ, അസി. കമീഷണർ കെ. ലാൽജി എന്നിവർക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടി ആവശ്യപ്പെട്ടാണ് മാർട്ടിൻ കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവിെൻറ പകർപ്പ് മൂന്നാം ദിവസം ലഭിച്ചിട്ടും കോടതിയുടെ ഭാഷ മനസ്സിലാകാഞ്ഞിട്ടാണോ നിയമോപദേശം തേടിയതെന്ന് കോടതി വാക്കാൽ ആരാഞ്ഞു. ആരുടെ നിർദേശപ്രകാരമാണ് കേസെടുക്കൽ വൈകിച്ചതെന്നും കോടതി ചോദിച്ചു. തുടർന്നാണ് സാഹചര്യങ്ങൾ വ്യക്തമാക്കാൻ നിർദേശിച്ച കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റിയത്. അതേസമയം, സിംഗിള്‍ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകളില്‍ ഡിവിഷന് ബെഞ്ച് വെള്ളിയാഴ്ച വാദം കേൾക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.