രണ്ടാം മാറാട് കേസ്: ലീഗ് നേതാക്കളെ ഉൾപ്പെടുത്തി സി.ബി.െഎയുടെ എഫ്.െഎ.ആർ
text_fieldsകൊച്ചി: രണ്ടാം മാറാട് കേസുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ അടക്കമുള്ളവരെ പ്രതിചേർത്ത് സിബിെഎ എഫ്െഎആർ രജിസ്റ്റർ ചെയ്തു. മുസ്ലിം ലീഗ് പ്രാദേശിക നേതാവ് പി.പി മൊയ്തീൻ കോയയെ ഒന്നാം പ്രതിയാക്കിയും മായിൻ ഹാജിയെ രണ്ടാം പ്രതിയാക്കിയുമാണ് സി.ബി.െഎ എറണാകുളം സി.ജെ.എം കോടതിയിൽ എഫ്.െഎ.ആർ ഫയൽ ചെയ്തത്.
പേരുപറഞ്ഞിട്ടില്ലാത്ത ചില എൻ.ഡി.എഫ് നേതാക്കൾ, മാറാട് മഹല്ല് കമ്മിറ്റിയിലെ ഏതാനും അംഗങ്ങൾ, തീവ്രവാദ സംഘടനയിലെ അംഗങ്ങൾ എന്നിവരെ യഥാക്രമം രണ്ടും മൂന്നും നാലും പ്രതികളാക്കിയിട്ടുണ്ട്. 2010 ൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിലെ എഫ്.െഎ.ആറിൽ ഉൾപ്പെട്ടിട്ടുള്ള പ്രതികളെയാണ് സി.ബി.െഎയും പ്രതിചേർത്തത്.
ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ആസൂത്രണവും ഗഢാലോചനയുമുള്‍പ്പെടെ കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് കോളക്കാടന്‍ മൂസ ഹാജി സമര്‍പ്പിച്ച ഹരജി പരിഗണിച്ചാണ് ഹൈകോടതി സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ടത്.
2003 മേയ് രണ്ടിനാണ് എട്ട് അരയ സമുദായ അംഗങ്ങൾ അടക്കം ഒമ്പതുപേര്‍ കൊല്ലപ്പെട്ട രണ്ടാം മാറാട് കലാപമുണ്ടായത്. 2002ല്‍ നടന്ന ഒന്നാം മാറാട് കലാപവുമായി ബന്ധപ്പെട്ട പ്രതികാരമെന്ന നിലയില്‍ വന്‍ഗൂഢാലോചനയുടെ ഫലമായാണ് രണ്ടാം മാറാട് കലാപമുണ്ടായതെന്നായിരുന്നു ആരോപണം. 2002ലെ പുതുവര്‍ഷാഘോഷത്തിനിടയില്‍ സംഘർഷത്തെ തുടർന്ന് അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.