മാറാട് കലാപക്കേസിലെ പ്രതി കടലിൽ മരിച്ച നിലയില്‍
text_fieldsകോഴിക്കോട്: മാറാട് കലാപ കേസില്‍ കോടതി ശിക്ഷിച്ചയാളെ ദൂരുഹ സാഹചര്യത്തില്‍ കടലിൽ മരിച്ച നിലയില്‍ കണ്ടെത്തി. മ ാറാട് സ്വദേശിയും വെള്ളയിൽ പണിക്കർ റോഡിലെ ഭാര്യവീട്ടിൽ താമസക്കാരനുമായ കിണറ്റിങ്ങലകത്ത് മുഹമ്മദ് ഇല്യാസിെ ൻറ (42) മൃതദേഹമാണ് ലയണ്‍സ് പാര്‍ക്കിന് പുറകിലായി കടപ്പുറത്ത് വെള്ളിയാഴ്ച പുലർച്ചെ കണ്ടെത്തിയത്. ഏകദേശം 23 കിലോ ഭാരമുള്ള കല്ല് തുണികൊണ്ട് കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഒരു ദിവസം മുമ്പാണ് മരണമെന്നാണ് സംശയം.
കലാപവുമായി ബന്ധപ്പെട്ട് െക്രെംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയാണ് ഇല്യാസ്. മാറാട് കോടതി 12 വര്‍ഷത്തേക്ക് ശിക്ഷിച്ച ഇദ്ദേഹം ജാമ്യത്തിലിറങ്ങിയതായിരുന്നു. മാറാട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെന്നും അതിനുശേഷം അസ്വസ്ഥനായിരുന്നെന്നും സുഹൃത്തുക്കള്‍ പറഞ്ഞു.
ഇല്യാസിനെ രണ്ടുദിവസമായി കാണാനിെല്ലന്ന് ബന്ധുക്കൾ വെള്ളയിൽ പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോർട്ടത്തിന് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പിതാവ്: മൊയ്തീൻ കോയ. മാതാവ്: മറിയംബി. ഭാര്യ: ഷെറീന. മക്കൾ: ഷാക്കിർ, ഷാമിൽ, ആയിഷ റിഫ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.