രണ്ടാം മാറാട്: ഗൂഢാലോചന സി.ബി.ഐ അന്വേഷിക്കണം –ഹൈകോടതി
text_fieldsകൊച്ചി: രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനയും ആസൂത്രണവും സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി.
തോമസ് പി. ജോസഫ് കമീഷന്‍െറ നിര്‍ദേശവും സി.ബി.ഐ, സര്‍ക്കാര്‍ നിലപാടുകളും പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. സി.ബി.ഐക്ക് ഉടന്‍ അന്വേഷണം ഏറ്റെടുക്കാനാവുന്നവിധം സര്‍ക്കാര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. ഗൂഢാലോചനയുള്‍പ്പെടെയുള്ള കാര്യങ്ങളുടെ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് 2012ല്‍ കോളക്കാടന്‍ മൂസ ഹാജിയും 2016ല്‍ ഗോകുല്‍ദാസും സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് ഉത്തരവ്. ദേശസുരക്ഷക്ക് ഭീഷണിയാകുന്ന രീതിയിലുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് തോമസ് പി. ജോസഫ് കമീഷന്‍ സംശയിക്കുകയും അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തെങ്കിലും നടപടിയുണ്ടായില്ളെന്നായിരുന്നു ഹരജിക്കാരുടെ വാദം.
2003 മേയ് രണ്ടിനാണ് ഒമ്പതുപേര്‍ കൊല്ലപ്പെട്ട മാറാട് കലാപമുണ്ടായത്. സംഭവം അന്വേഷിച്ച ഏകാംഗ ജുഡീഷ്യല്‍ കമീഷനായ തോമസ് പി. ജോസഫിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഒട്ടേറെ ഹരജികള്‍ ഹൈകോടതിയിലത്തെിയിരുന്നു. എന്നാല്‍, ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്ന സര്‍ക്കാറിന്‍െറ വിശദീകരണത്തെ തുടര്‍ന്ന് ഇവയെല്ലാം തീര്‍പ്പാക്കുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാറിന്‍െറ വിശദീകരണം. കേസ് ഏറ്റെടുക്കാനാവില്ളെന്ന നിലപാടാണ് ആദ്യം സി.ബി.ഐ സ്വീകരിച്ചുവന്നത്. എന്നാല്‍, ആഗസ്റ്റ് പത്തിന് ഈ നിലപാട് മാറ്റി സി.ബി.ഐ പുതിയ സത്യവാങ്മൂലം നല്‍കി. ബാഹ്യ ഇടപെടലും രാഷ്ട്രീയ സ്വാധീനവും സംഭവത്തിന് കാരണമായതായിട്ടുള്ളതായി ഹരജിക്കാരന്‍ സംശയിക്കുന്നുണ്ടെന്നും അന്വേഷണം ഏറ്റെടുക്കാമെന്നുമായിരുന്നു സി.ബി.ഐ അറിയിച്ചത്. ഇതില്‍ എതിര്‍പ്പില്ളെന്ന് സര്‍ക്കാറും കോടതിയെ അറിയിച്ചു.
അതേസമയം, രണ്ടാം മാറാട് കൂട്ടക്കൊലക്ക് മുന്നോടിയായി ഗൂഢാലോചന നടത്തിയതിനോ തീവ്രവാദ ബന്ധമുണ്ടെന്നതിനോ ഇതുവരെ തെളിവില്ളെന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചത്. ബേപ്പൂര്‍ തുറമുഖ വികസനവും തീരദേശപാത നിര്‍മാണവും പ്രദേശത്തിന്‍െറ വിനോദസഞ്ചാര സാധ്യതകളും മുന്നില്‍ക്കണ്ട് മാറാട് നിവാസികളെ ഒഴിപ്പിക്കാന്‍ ആസൂത്രിതമായി നടത്തിയ കലാപമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ചില വ്യവസായ ഗ്രൂപ്പുകളാണെന്നുമുള്ള ആരോപണങ്ങളും അടിസ്ഥാനമില്ലാത്തതാണെന്ന് ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രദേശവാസികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിച്ചെങ്കിലും ആരോപണങ്ങള്‍ തെളിയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും ലഭിച്ചില്ല. സി.ബി.ഐ അന്വേഷണ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിച്ചതിനത്തെുടര്‍ന്നാണ് കലാപ ഗൂഢാലോചന അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന്‍െറ പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചത്. ഇതിനിടെ മാറാട് കലാപവുമായി ബന്ധപ്പെട്ട് പല വിവരങ്ങളും കണ്ടത്തെിയിട്ടുണ്ടെന്നും കൂട്ടക്കൊലക്ക് പിന്നില്‍ രാജ്യാന്തര തീവ്രവാദ ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ക്രൈംബ്രാഞ്ച് എസ്.പി ആയിരുന്ന സി.എം. പ്രദീപ്കുമാറും കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കോളക്കാടന്‍ മൂസ ഹാജിയുടെ ഹരജിയിലെ കക്ഷിയായാണ് പ്രദീപ്കുമാര്‍ സത്യവാങ്മൂലം നല്‍കിയത്.
ഇക്കാര്യങ്ങളെല്ലാം വിലയിരുത്തിയാണ് കോടതി സി.ബി.ഐ അന്വേഷണ ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.