മരട് നഷ്ടപരിഹാരം: ‘ഹോളി ഫെയ്ത്ത്’ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവ്
text_fieldsന്യൂഡൽഹി: മരടിൽ തീരദേശനിയമം ലംഘിച്ചതിന് സുപ്രീംകോടതി വിധിയെ തുടർന്ന് പൊളിച്ചുനീക്കിയ നാല് ഫ്ലാറ്റ് സമുച്ചയങ്ങളിലൊന്നായ ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സിന്റെ ഉടമകളുടെ സ്വത്ത് കണ്ടുകെട്ടാൻ സുപ്രീംകോടതി ഉത്തരവിട്ടു.
കമ്പനിയുടെ സ്വത്തുക്കൾ ജപ്തി ചെയ്യാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നുവെങ്കിലും നഷ്ടപരിഹാരത്തുകക്ക് അത് മതിയാകില്ലെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചതിനെ തുടർന്നാണ് ഉടമകളുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടത്. കമ്പനി സ്വത്തുക്കൾ ജപ്തിചെയ്യാൻ ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ച് മൂന്ന് മാസത്തെ സമയം അനുവദിക്കുകയും ചെയ്തു.
മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുൺമിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ വിധിയെ തുടർന്ന് 2020 ജനുവരി 11, 12 തീയതികളിലാണ് മരടിലെ ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ നാല് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുനീക്കിയത്. നിയമം ലംഘിച്ചുള്ള നിര്‍മാണത്തിന് ഉത്തരവാദികളായവരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.