Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരടിൽ കുറ്റകൃത്യം...

മരടിൽ കുറ്റകൃത്യം തെളിഞ്ഞെന്ന്​ ക്രൈംബ്രാഞ്ച്​

text_fields
bookmark_border
മരടിൽ കുറ്റകൃത്യം തെളിഞ്ഞെന്ന്​ ക്രൈംബ്രാഞ്ച്​
cancel

കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച്​ ഫ്ലാറ്റ്​ സമുച്ചയങ്ങൾ നിർമിച്ച സംഭവത്തിൽ കുറ്റകൃത്യം തെളിഞ്ഞെന്ന്​ കേസ്​ അന്വേഷിക്കുന്ന ക്രൈ​ംബ്രാഞ്ച്​ എ.ഡി.ജി.പി ടോമി​ൻ ജെ. തച്ചങ്കരി. അന്വേഷണം ശരിയായ ദിശയിലാണ്​ മുന്നോട്ട്​ പോകുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി.

കുറ്റകൃത്യം നടന്നതിന്​ കൃത്യമായ തെളിവ്​ ലഭിച്ചിട്ടുണ്ട്​. ഇനി കുറ്റക്കാരെ കണ്ടെത്തിയാൽ മതി. ഫ്ലാറ്റ്​ നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ആവശ്യമെങ്കിൽ മരട്​ നഗരസഭ ഉദ്യോഗസ്​ഥരടക്കമുള്ളവരെ ചോദ്യം ചെയ്യും. മൂന്ന്​ മാസത്തിനകം കുറ്റപ്പത്രം സമർപ്പിക്കുമെന്നും ക്രൈം​ബ്രാഞ്ചി​​െൻറ തൊപ്പിയിലെ പൊൻതൂവലായി കേസ്​ മാറുമെന്നും തച്ചങ്കരി പറഞ്ഞു.

ഫ്ലാറ്റ്​ നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മൂന്ന്​ മാസത്തിനകം നിയമത്തിന്​ മുന്നിൽ കൊണ്ടുവരുമെന്ന്​ കഴിഞ്ഞദിവസം തച്ചങ്കരി വ്യക്​തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmaraducrime branchmalayalam newsmaradu flat
News Summary - maradu crime proved said crime branch -kerala news
Next Story