മരട്: സർക്കാറിനും ഉടമകൾക്കും പറയാനുള്ളത് കോടതി കേൾക്കണം -മന്ത്രി മൊയ്തീൻ
text_fieldsതൃശൂർ: മരട് ഫ്ലാറ്റ് പൊളിക്കുന്നത് സംബന്ധിച്ച് സുപ്രീംകോടതിയുടെ നിരീക്ഷണം വിധിയായി വരുന്നത് വരെ കാത്തിരിക ്കാമെന്ന് മന്ത്രി എ.സി. മൊയ്തീൻ. നിരീക്ഷണം പലപ്പോഴും വിധിയായി മാറാറില്ലെന്നും അദ്ദേഹം പറഞ്ഞു. മരട് കേസ് സുപ്രീ ംകോടതിയുടെ നിരീക്ഷണത്തിനോട് തൃശൂരിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
വിധിയനുസരിച്ച് കാര്യങ്ങൾ നടപ്പാക ്കും. ഹാജരായ ചീഫ് സെക്രട്ടറിയെ ശാസിക്കുകയും പൊളിച്ചു നീക്കാൻ എത്ര സമയം വേണമെന്നും ചോദിച്ചായിരുന്നു കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയത്. കോടതികളുടെ ജനാധിപത്യ മര്യാദ സുപ്രീംകോടതി തന്നെയാണ് പരിശോധിക്കേണ്ടതെന്നും സർക്കാരിനും ഫ്ളാറ്റുടമകൾക്കും പറയാനുള്ളത് കേൾക്കണമെന്നും മൊയ്തീൻ ആവശ്യപ്പെട്ടു.
ഫ്ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നമുൾപ്പെടെ റിപ്പോർട്ടിൽ അറിയിച്ചിട്ടുണ്ട്. പ്രളയം മറ്റേത് സംസ്ഥാനത്തേക്കാളും മെച്ചപ്പെട്ട പ്രവർത്തനമാണ് സർക്കാരിൽ നിന്നും ഉണ്ടായത്. അതിവർഷമാണ് പ്രളയത്തിന് കാരണമായത്. ഫ്ളാറ്റ് പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് പ്രഗൽഭ അഭിഭാഷകരുമായി സർക്കാർ ആലോചിച്ചു. നിയമപരമായി എന്ത് ചെയ്യാനാവുമെന്ന് പരിശോധിക്കും. കോടതി വഴി തന്നെ പരിഹാരം കാണണമെന്നും സർക്കാരിന് ഇക്കാര്യത്തിൽ പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.