മരട് ഫ്ലാറ്റിലെ താമസക്കാർക്ക് മാനുഷിക പരിഗണന നൽകണം -കോടിയേരി
text_fieldsപാലാ: എറണാകുളം മരടിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട വിഷയത്തിൽ നിയമലംഘനം നടത്തിയവർ ആരാേണാ അവർെക്കതിരെ നടപട ിയെടുക്കുകയാണ് വേണ്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നിയമലംഘനം നടത്തിയവർക്കെതിരെ നടപടി എടുക്കുന്നതിന് പകരം ഫ്ലാറ്റ് പൊളിച്ചുമാറ്റാനുള്ള തീരുമാനം വന്നതോടെ ഫ്ലാറ്റിലെ താമസക്കാർ തെരുവാധാ രമാകുന്ന സ്ഥിതിയാണ് വരാൻ പോകുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഫ്ലാറ്റിലെ താമസക്കാർക്ക് മാനുഷിക പരിഗണന കൊടുക്കേണ്ട വിഷയമായി ഇത് മാറിയിരിക്കുകയാണ്. അവരോട് അനുകമ്പ കാണിക്കുന്ന സമീപനം സ്വീകരിക്കണം. ഫ്ലാറ്റിലുള്ളവരെ ഒഴിപ്പിക്കേണ്ടി വന്നാൽ അവരുടെ പുനരധിവാസത്തിന് വേണ്ടി എന്തുചെയ്യാൻ സാധിക്കും എന്നതുൾപ്പടെയുള്ള കാര്യങ്ങൾ സർക്കാർ ആലോചിക്കേണ്ടതുണ്ടെന്നും കോടിയേരി പറഞ്ഞു.
ഫ്ലാറ്റിലെ താമസക്കാർക്ക് മാനുഷിക പരിഗണന കൊടുത്തുകൊണ്ട് ഈ പ്രശ്നത്തിൽ നിലപാട് സ്വീകരിക്കണം. വളരെ കർശനമായ നിലപാടാണ് സുപ്രീംകോടതി ഇക്കാര്യത്തിൽ സ്വീകരിച്ചത്. സുപ്രീംകോടതി വിധിയായതുകൊണ്ട് സർക്കാറിന് ഇടപെടുന്നതിന് ചില പരിമിതികളുണ്ട്. ആ പരിമിതികൾക്കകത്ത് നിന്നുകൊണ്ട് സർക്കാർ ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്നും അേദ്ദഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.