മരട് മാലിന്യനീക്കം മാനദണ്ഡം പാലിച്ചല്ല; ഹരിത ട്രൈബ്യൂണൽ സമിതിക്ക് അതൃപ്തി
text_fieldsകൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങൾ നീക്കുന്നതിൽ മാനദണ്ഡം പാലിക്ക ുന്നില്ലെന്ന് വീണ്ടും വ്യക്തമാക്കി ദേശീയ ഹരിത ട്രൈബ്യൂണലിെൻറ സംസ്ഥാനതല നിരീക്ഷക സ മിതി. ഇവ നീക്കുന്നത് നേരിട്ട് പരിശോധിച്ച സമിതി ചെയർമാൻ ജസ്റ്റിസ് എ.വി. രാമകൃഷ്ണ പി ള്ള കടുത്ത അതൃപ്തി രേഖപ്പെടുത്തി. നേരത്തേ പരിശോധനകളും ഉന്നതതല യോഗങ്ങളും നോട്ടീസ് നൽകലുമുൾെപ്പടെ ചെയ്തിട്ടും കാര്യമായ വ്യത്യാസമില്ലെന്നാണ് വിലയിരുത്തൽ.
മലിനീകരണ നിയന്ത്രണത്തിന് മേൽനോട്ടം വഹിക്കാൻന് ജില്ല കലക്ടർ, സബ്കലക്ടർ, മരട് നഗരസഭ സെക്രട്ടറി, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥൻ എന്നിവരെ ഉൾപ്പെടുത്തി ഹരിത ട്രൈബ്യൂണൽ രൂപവത്കരിച്ചിരുന്നു. സമിതിയുടെ ആദ്യയോഗം തിങ്കളാഴ്ച എറണാകുളം ഗവ. െഗസ്റ്റ് ഹൗസിൽ ചേർന്നു. മലിനീകരണ നിയന്ത്രണത്തിന് പലതവണ നൽകിയ നിർദേശങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച രാമകൃഷ്ണ പിള്ള മാധ്യമങ്ങളോട് പറഞ്ഞു. സുപ്രീംകോടതി അനുവദിച്ച കാലാവധിയിലും അധികം ദിനങ്ങൾ അനുവദിക്കണമെന്നാണ് മാലിന്യം വേർതിരിക്കുന്ന വിജയ് സ്റ്റീൽസിെൻറ ആവശ്യം. എന്നാൽ, ഇക്കാര്യം പൂർണമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
യോഗത്തിനുശേഷം ചെയർമാെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ആദ്യം ജെയിൻ കോറൽകോവിലും തുടർന്ന് ആൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച് ടു ഒ, ഗോൾഡൻ കായലോരം എന്നിവിടങ്ങളും സന്ദർശിച്ചു. ജെയിനിലെ മാലിന്യനീക്കം മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് അദ്ദേഹം ആവർത്തിച്ചു. പൊടിശല്യം ഒഴിവാക്കാൻ കൂമ്പാരം സ്പ്രിഗ്ളർ ഉപയോഗിച്ച് നനക്കണമെന്നത് പ്രധാന നിർദേശങ്ങളിലൊന്നാണ്. എന്നാൽ, തങ്ങളുടെ പരിശോധനയുണ്ടെന്നറിഞ്ഞാണ് നനക്കാൻ തുടങ്ങിയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
നിർദേശങ്ങൾ ഇനിയും കൃത്യമായി പാലിച്ചില്ലെങ്കിൽ ദേശീയ ഹരിത ട്രൈബ്യൂണലിന് റിപ്പോർട്ട് നൽകുമെന്നും അവർ തുടർനടപടികൾ സ്വീകരിക്കുമെന്നും ജസ്റ്റിസ് എ.വി. രാമകൃഷ്ണ പിള്ള വ്യക്തമാക്കി. അവശിഷ്ട കൂമ്പാരത്തിനുചുറ്റും 35 അടി ഉയരത്തിൽ കവചം നിർമിച്ച് മറക്കണമെന്നാവശ്യപ്പെട്ടെങ്കിലും പ്രായോഗികമല്ലെന്നാണ് കരാറുകാരുടെ വാദം. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.