വിശ്വാസവും ആചാരവും സംരക്ഷിക്കപ്പെടണം –ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത
text_fieldsപത്തനംതിട്ട: മതം ഏതായാലും അവരുടെ വിശ്വാസം സംരക്ഷിക്കപ്പെടണമെന്ന് മാർത്തോമ സഭ പ രമാധ്യക്ഷൻ ഡോ. ജോസഫ് മാർത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. മാരാമൺ കൺെവൻഷെൻറ 124ാമത് സ മ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യർക്ക് സുബോധം നഷ്ടപ്പെടുമ്പ ോഴാണ് വിശ്വാസവും ആചാരവും തകർക്കാൻ തോന്നുന്നത്. പ്രളയകാലത്ത് പുതിയ മാനവികത പ്രക ടമായ നാട്ടിൽ ഇപ്പോൾ ഉണ്ടാക്കുന്ന ധ്രുവീകരണം വരാൻ പോകുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ് ടാണ്. തെരഞ്ഞെടുപ്പിൽ ആത്മീയതയുടെയും മാനവികതയുടെയും മുഖം പ്രതിഫലിക്കണം. മാരാമൺ കൺവെൻഷൻ സംഘടിപ്പിച്ചിട്ടുള്ളത് മതപരിവർത്തനത്തിന് വേണ്ടിയല്ലെന്നും വിശ്വാസ സംരക്ഷണത്തിന് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ പ്രവൃത്തികളിലൂടെ മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുകയാണ്.
സ്നേഹം സ്വാർഥതക്ക് വേണ്ടിയാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർത്തോമ സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ് ഡോ. യുയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു. ആചാരം സംരക്ഷിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നീക്കം ഉണ്ടായത് ആത്മീയതയെ അറിയാത്തതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.
എപ്പിസ്കോപ്പമാരായ ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ്, ജോസഫ് മാർ ബർണബാസ്, തോമസ് മാർ തിമോഥിയോസ്, ഡോ. ഐസക് മാർ ഫിലക്സിനോസ്, ഡോ. എബ്രഹാം മാർ പൗലോസ്, ഡോ. മാത്യൂസ് മാർ മക്കാറിയോസ്, ഗ്രിഗോറിയോസ് മാർ സ്െറ്റഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ആേൻറാ ആൻറണി, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ വീണ ജോർജ്, മാത്യു ടി. തോമസ്, സജി ചെറിയാൻ, പി.സി. ജോർജ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് അന്നപൂർണാദേവി, വൈസ് പ്രസിഡൻറ് ജോർജ് മാമൻ കൊണ്ടൂർ, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. കൃഷ്ണകുമാർ, മോറാൻ മോർ അത്തനേഷ്യസ് പ്രഥമൻ മെത്രാപ്പോലീത്ത എന്നിവർ പങ്കെടുത്തു.
സുവിശേഷ പ്രസംഗകരായ ആർച്ച് ബിഷപ് ജോൺ ടക്കർ മുഗാബെ സെൻറാമു (യോർക്ക്), ഡോ. ഡാനിയേൽ ഹോ (മലേഷ്യ), പ്രഫ. റെയ്മണ്ട് സിമംഗ കുമാലൊ (ദക്ഷിണാഫ്രിക്ക) എന്നിവരാണ് ഈ വർഷത്തെ മുഖ്യപ്രസംഗകർ. കൺെവൻഷൻ 17ന് സമാപിക്കും.
വലിയ മെത്രാപ്പോലീത്ത ഇല്ലാതെ മാരാമൺ കൺവെൻഷൻ
മാരാമൺ: ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ വലിയ മെത്രാപ്പോലീത്തയുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാൽ അദ്ദേഹത്തിെൻറ അസാന്നിധ്യത്തിലാണ് ഇത്തവണ മാരാമൺ കൺവെൻഷൻ ആരംഭിച്ചത്. മാർ ക്രിസോസ്റ്റത്തിെൻറ നേതൃത്വത്തിലുള്ള പ്രാർഥന യോഗത്തോടെയാണ് വർഷങ്ങളായി മാരാമൺ കൺവെൻഷന് തുടക്കം കുറിച്ചിരുന്നത്. അദ്ദേഹം പങ്കെടുക്കുമെന്ന് ആദ്യം അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.