കെ-റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് യുയാക്കിം മാർ സഫ്റഗൻ മെത്രാപ്പൊലീത്ത
text_fieldsപത്തനംതിട്ട: കെ-റെയിൽ പദ്ധതി കേരളത്തിന് ആവശ്യമില്ലെന്ന് യുയാക്കിം മാർ സഫ്റഗൻ മെത്രാപ്പൊലീത്ത. 127ാമത് മാരാമണ്‍ കണ്‍വെന്‍ഷനിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യനെ ഒഴിവാക്കിയുള്ള വികസന കാഴ്ചപ്പാടുകള്‍ മാറണമെന്ന് ഉദ്ഘാടനം ചെയ്ത മലങ്കര മാര്‍ത്തോമ സഭാധ്യക്ഷന് ഡോ. തിയോഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത പറഞ്ഞു. ഡോ തിയോ ഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത കെ- റെയിൽ പദ്ധതിക്കെതിരെ പരോക്ഷ വിമർശനം ഉയർത്തിയതിന് പിന്നാലെയാണ് അധ്യക്ഷൻ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.
മാര്‍ത്തോമ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. യൂയാക്കിം മാര്‍ കൂറിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ പൊന്നുസാമി മുഖ്യപ്രഭാഷണം നടത്തി. സുവിശേഷ പ്രസംഗസംഘം ജനറല്‍ സെക്രട്ടറി ജിജി മാത്യൂസ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ആന്റണി രാജു, വീണ ജോര്‍ജ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ. മാണി, എം.എല്‍.എമാരായ മാത്യു ടി. തോമസ്, പ്രമോദ് നാരായണ്‍, പി.സി. വിഷ്ണുനാഥ്, കെ.യു. ജനീഷ് കുമാര്‍, തോമസ് കെ. തോമസ്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ. പി.ജെ. കുര്യന് തുടങ്ങിയവര്‍ യോഗത്തിന് എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.