ഭാരതത്തിെൻറ ബഹുസ്വരതയും നാനാത്വവും വെല്ലുവിളി നേരിടുന്നു - മാർത്തോമ മെത്രാപ്പോലീത്ത
text_fieldsമാരാമൺ: ഭാരതത്തിെൻറ ബഹുസ്വരതയും നാനാത്വവും വെല്ലുവിളി നേരിടുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മാർത്തോമ സഭ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത. 126ാമത് മാരാമൺ കൺെവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതവും ജാതിയും ഉപജാതിയും കീറിമുറിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് കാലഘട്ടമാണ് വരുന്നത്.
കോവിഡിന് ശേഷം പുതിയ ലോകക്രമം രൂപപ്പെടണമെന്നും മാർത്തോമ സഭ അതിന് മാതൃകയാകണമെന്നും അദ്ദേഹം പറഞ്ഞു. നീതിക്കുവേണ്ടി പോരാടുമ്പോൾ വാതിലുകൾ തുറക്കപ്പെടും. സമൂഹത്തെ ബാധിക്കുന്ന തിന്മകളെ പ്രതിരോധിക്കുകയാകണം സഭകളുടെ ദൗത്യം. പൊതു സമൂഹത്തിന് പ്രയോജനപ്പെടുന്ന തരത്തിലേക്ക് പ്രവർത്തനങ്ങൾ വഴി മാറണം. എല്ലാവർക്കും തുല്യ അവസരം തുറന്ന് നൽകണമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സുവിശേഷ പ്രസംഗ സംഘം പ്രസിഡൻറ് ഡോ.യൂയാക്കിം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.