Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരാമൺ കൺവെൻഷന്​...

മാരാമൺ കൺവെൻഷന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
മാരാമൺ കൺവെൻഷന്​ ഇന്ന്​ തുടക്കം
cancel

പ​ത്ത​നം​തി​ട്ട: 129ാമ​ത് മാ​രാ​മ​ൺ ക​ൺ​വെ​ൻ​ഷ​ൻ ഞാ​യ​റാ​ഴ്ച മു​ത​ൽ 18 വ​രെ മാ​രാ​മ​ൺ മ​ണ​പ്പു​റ​ത്ത് ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ന​ട​ക്കും. ഞാ​യ​റാ​ഴ്​​ച​ ഉ​ച്ച​ക്ക്​ 2.30 ന് ​മാ​ർ​ത്തോ​മ സ​ഭാ​ധ്യ​ക്ഷ​ൻ ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ മെ​ത്രാ​പ്പോ​ലീ​ത്താ ഉ​ദ്ഘാ​ട​നം ചെ​യ്യും. സു​വി​ശേ​ഷ പ്ര​സം​ഗ​സം​ഘം പ്ര​സി​ഡ​ന്റ് ഡോ.​ഐ​സ​ക് മാ​ർ ഫി​ല​ക്‌​സി​നോ​സ് എ​പ്പി​സ്കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

തി​ങ്ക​ൾ, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 7.30 ന്​​ബൈ​ബി​ൾ ക്ലാ​സു​ക​ൾ. എ​ല്ലാ ദി​വ​സ​വും രാ​വി​ല​ത്തെ പൊ​തു​യോ​ഗം 9.30 ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് ഉ​ച്ച​ക്ക്​ 12 ന്​ ​അ​വ​സാ​നി​ക്കും. 14 ന്​ ​രാ​വി​ലെ 9.30 ന് ​എ​ക്യൂ​മെ​നി​ക്ക​ൽ സ​മ്മേ​ള​ന​ത്തി​ൽ വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ർ പ​ങ്കെ​ടു​ക്കും. ബി​ഷ​പ്പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഉ​ച്ച ക​ഴി​ഞ്ഞു​ള്ള ല​ഹ​രി​വി​മോ​ച​ന യോ​ഗ​ത്തി​ൽ ബി​ഷ​പ്പ് മാ​ർ ജേ​ക്ക​ബ് മു​രി​ക്ക​ൻ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും.

എ​ല്ലാ ദി​വ​സ​വും സാ​യാ​ഹ്ന​യോ​ഗ​ങ്ങ​ൾ വൈ​കി​ട്ട് 6 ന് ​ഗാ​ന​ശു​ശ്രൂ​ഷ​യോ​ടു​കൂ​ടി ആ​രം​ഭി​ച്ച് 7.30 ന് ​സ​മാ​പി​ക്കും. വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ വൈ​കി​ട്ട് നാ​ലി​ന്​​ യു​വ​വേ​ദി യോ​ഗ​ങ്ങ​ൾ പ​ന്ത​ലി​ൽ ന​ട​ക്കും. 18 ന്​ ​ഉ​ച്ച​ക്ക്​ 2.30 ന് ​ഡോ.​തി​യ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മാ മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ​ന്ദേ​ശ​ത്തോ​ടു​കൂ​ടി ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pathanamthittamaramon convention
News Summary - Maramon Convention starts today
Next Story