രാത്രി പട്രോളിങ്ങിനിടെ ബി.ജെ.പി കൊടിമരം എ.എസ്.െഎ മറിച്ചിട്ടു
text_fieldsകാട്ടാക്കട: പൊലീസിെൻറ രാത്രി പട്രോളിങ്ങിനിടെ ഊരൂട്ടമ്പലം ജങ്ഷനിൽ ബി.ജെ.പി കൊടിമരം എ.എസ്.ഐ മറിച്ചിട്ടു. സംഭവം സി.സി.ടി.വി കാമറയിൽ കുടുങ്ങി പുറത്തായതോടെ വിവാദമായി. ചൊവ്വാഴ്ച രാത്രിയാണ് കൊടിമരം തകർത്തനിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞ് പ്രദേശത്ത് തടിച്ചുകൂടിയ ബി.ജെ.പി പ്രവർത്തകർ ജങ്ഷനിൽ വ്യാപാരികൾ സ്ഥാപിച്ചിരുന്ന സി.സി.ടി.വി പരിശോധിച്ചപ്പോഴാണ് ജീപ്പിലെത്തിയ മാറനല്ലൂർ സ്റ്റേഷനിലെ എ.എസ്.ഐ സുരേഷ്കുമാർ കൊടിമരം ഒടിച്ചിടുന്ന ദൃശ്യങ്ങൾ കണ്ടെത്തിയത്.
സമാധാനാന്തരീക്ഷം നിലനിൽക്കുന്ന പ്രദേശത്ത് മനഃപൂർവം സംഘർഷമുണ്ടാക്കാൻ സി.പി.എം നിർദേശമനുസരിച്ച് പൊലീസ് പ്രവർത്തിക്കുന്നതിെൻറ ഒടുവിലത്തെ ഉദാഹരണമാണ് ഊരൂട്ടമ്പലത്ത് നടന്നതെന്ന് ബി.ജെ.പി വൃത്തങ്ങള്‍ ആരോപിച്ചു. കാട്ടാക്കട താലൂക്കില്‍ കൊടിമരങ്ങളും സ്തൂപങ്ങളും ഉണ്ടാക്കുന്ന അക്രമങ്ങളും സംഘര്‍ഷങ്ങളും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ത്തിരുന്നു.
ഇതേതുടര്‍ന്ന് രണ്ടുവര്‍ഷം മുമ്പ് ജില്ല ഭരണകൂടം ഇടപെടുകയും താലൂക്ക് പ്രദേശത്ത് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും സ്തൂപങ്ങളും കമാനങ്ങളും നീക്കംചെയ്തിരുന്നു. പൊതുസ്ഥലത്ത് കൊടിമരങ്ങളും സ്തൂപങ്ങളും കമാനങ്ങളും സ്ഥാപിക്കുന്നവര്‍ക്കെതിരെ കേസെടുക്കാനും ജില്ല ഭരണകൂടം ഉത്തരവിറക്കിയിരുന്നു. കുറച്ച് ദിവസത്തിനുശേഷം കൊടിമരങ്ങളും സ്തൂപങ്ങളും കമാനങ്ങളും വീണ്ടും സ്ഥാപിച്ചുതുടങ്ങി. ഇതോടെ ഗതാഗതപ്രശ്നങ്ങളും രാഷ്ട്രീയസംഘര്‍ഷങ്ങളും ആരംഭിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.