Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
youth congress
cancel
Homechevron_rightNewschevron_rightKeralachevron_rightജലീലി​െൻറ രാജി...

ജലീലി​െൻറ രാജി ആവശ്യപ്പെട്ട്​ മാർച്ച്​​; തലസ്ഥാനത്ത്​ ലാത്തിച്ചാർജ്​

text_fields
bookmark_border

തിരുവനന്തപുരം: മ​ന്ത്രി കെ.ടി. ജലീലി​െൻറ രാജി ആവശ്യപ്പെട്ട്​ സെക്ര​േട്ടറിയറ്റിലേക്ക്​ യൂത്ത് കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചിനുനേരെ പൊലീസ് ലാത്തിച്ചാർജ്. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ജലീലിനെ എൻഫോഴ്‌സ്‌മെൻറ്​ ഡയറക്ടറേറ്റ് ചോദ്യം ചെയ്​തെന്ന വാർത്ത പുറത്തുവന്നതിന്​ പിന്നാലെയാണ്​ വെള്ളിയാഴ്ച രാത്രി പ്രതിഷേധമാർച്ച്​ നടന്നത്​. സമരം അക്രമാസക്തമായതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ്​ നടത്തുകയ​ുമായിരുന്നു.

രാത്രി ഒമ്പതോടെയാണ്​ സെക്ര​േട്ടറിയറ്റിന്​ മുന്നിലേക്ക്​ യൂത്ത്​ കോൺഗ്രസ് പ്രവർത്തകർ സമരവുമായെത്തിയത്​. പ്രതിഷേധം അക്രമാസക്തമായതോടെ പൊലീസ് ലാത്തിവീശി. ലാത്തിയടിയിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. മറ്റുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചിതറിയോടി. തൊട്ടുപിന്നാലെ ബി.ജെ.പി സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്ര​െൻറ നേതൃത്വത്തിൽ യുവമോർച്ച, ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധവും സെക്ര​േട്ടറിയറ്റിന്​ മുന്നിലെത്തി.

പ്രവർത്തകരുടെ പ്രതിഷേധം അതിരുകടന്നതോടെ പൊലീസ് കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിവീശുകയുമായിരുന്നു. ലാത്തിയടിയിൽ ബി.ജെ.പി മുൻ ജില്ല പ്രസിഡൻറ്​ എസ്. സുരേഷിനുൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ബി.ജെ.പി കരിദിനം ആചരിക്കുമെന്ന് കെ. സുരേന്ദ്രൻ അറിയിച്ചു.

സെക്ര​േട്ടറിയറ്റ് പടിക്കൽ ബി.ജെ.പി പ്രവർത്തകരുടെ കുത്തിയിരിപ്പ് പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ലാത്തിച്ചാർജിൽ പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഘർഷത്തെതുടർന്ന്​ സെക്ര​േട്ടറിയറ്റ് പരിസരത്ത് വൻപൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിക്ഷ സംഘടനകൾ അദ്ദേഹത്തി​െൻറ വസതിയിലേക്കും ക്യാമ്പ് ഓഫിസിലേക്കും മാർച്ച് നടത്തി. തവനൂർ യൂത്ത് കോൺഗ്രസ് കമ്മിറ്റി മന്ത്രിയുടെ കോലം കത്തിച്ചു. ക്യാമ്പ് ഓഫിസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ ഷെഫീഖ് കൈമലശേരി അധ്യക്ഷത വഹിച്ചു.

വളാഞ്ചാ​രി കാവുംപുറത്തെ മന്ത്രിയുടെ വസതിയിലേക്ക് എം.എസ്.എഫ് മുനിസിപ്പൽ കമ്മിറ്റി നടത്തിയ മാർച്ച് യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. പി.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു പ്രവർത്തകർ നടത്തിയ മാർച്ച്​ കാവുംപുറത്തെ വീടിന്​ സമീപം പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച്​ മന്ത്രിയുടെ ഫോട്ടോ കത്തിച്ചു. ജില്ല പ്രസിഡൻറ് ഹാരിസ് മുതൂർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kt jaleelyouth congresstrivandrum
News Summary - March demands Jaleel's resignation; Lathicharge in the capital
Next Story