മാസപ്പടിയിൽ നിന്നല്ല പെൻഷൻ ചോദിക്കുന്നത് -മറിയക്കുട്ടി
text_fieldsതിരുവനന്തപുരം: പിണറായിയുടേതല്ലാത്ത ഏത് രാഷ്ട്രീയ പാർട്ടിയുടെ പരിപാടിക്കും താൻ പോകുമെന്ന് ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് പിച്ചച്ചട്ടി എടുത്ത് പ്രതിഷേധിച്ച് ശ്രദ്ധനേടിയ മറിയക്കുട്ടി. സേവ് കേരള ഫോറം സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ അവകാശ സംരക്ഷണ ധർണയിൽ പങ്കെടുക്കുകയായിരുന്നു അവർ. ക്ഷേമ പെൻഷൻ കൃത്യമായി കൊടുക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു ധർണ.
തൃശൂരിൽ ബി.ജെ.പി പരിപാടിയിൽ പങ്കെടുത്തതിനെക്കുറിച്ചും മറിയക്കുട്ടി പ്രതികരിച്ചു. രാവിലെ കോൺഗ്രസും രാത്രി ബി.ജെ.പിയും ആണെന്നാണ് എന്നെക്കുറിച്ച് സി.പി.എം പറയുന്നത്. അത് എന്റെ പണി അല്ല. പാവപ്പെട്ടവർക്ക് പെൻഷൻ വേണം. ജനങ്ങളുടെ നികുതിപ്പണം സർക്കാർ വാങ്ങിക്കുന്നുണ്ട്. ജനങ്ങളുടെ അവകാശമാണ് ചോദിക്കുന്നത്. മാസപ്പടിയിൽ നിന്നല്ല നികുതിയിൽനിന്നാണ് പെൻഷൻ ചോദിക്കുന്നത്. അനേകംപേർ കേരളം ഭരിച്ചിട്ടുണ്ട്. ഇത്ര വൃത്തികെട്ട ഭരണം ഉണ്ടായിട്ടില്ല.
എത്ര പെൺകുട്ടികളുടെ വസ്ത്രമാണ് സമരത്തിനിടെ പൊലീസ് വലിച്ചു കീറിയത്. സ്ത്രീകളുടെ ശരീരത്ത് തൊടാൻ പുരുഷ പൊലീസിന് അധികാരമില്ല. ഇതൊക്കെയാണ് താൻ വിളിച്ചുപറയുന്നത്. അല്ലാതെ ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.