ചാരക്കേസിൽ കുടുക്കിയ ഉദ്യോഗസ്ഥർെക്കതിരെ നടപടി ആവശ്യപ്പെടും - മറിയം റഷീദ
text_fieldsചെന്നൈ: െഎ.എസ്. ആർ.ഒ കേസിൽ ചാരവനിതയായി ചിത്രീകരിച്ച് കള്ളക്കേസിൽ കുടുക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്ന് കേസിൽ പ്രതിയായി ശിക്ഷ അനുഭവിച്ച മാലിദ്വീപ് സ്വദേശി മറിയം റഷീദ. കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെടുെമന്നും റഷീദ പറഞ്ഞതായി ടൈംസ് ഒാഫ് ഇന്ത്യ റിപോർട്ട് ചെയ്തു.
നമ്പി നാരായണെൻറ പേരുപറഞ്ഞ് കസ്റ്റഡിയിൽ വെച്ച് ക്രൂരമർദനത്തിന് ഇരയാക്കി. എനിക്ക് അപമാനമുണ്ടായി. ഞാനവരെ വെറുതെ വിടില്ല -റഷീദ പറഞ്ഞു.
തന്നെ കേസിൽ ഉൾപ്പെടുത്തിയ അന്വേഷണ സംഘത്തലവൻ സി.ബി മാത്യൂസ്, അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്പെക്ടർ എസ്. വിജയൻ എന്നിവരെ പേരെടുത്ത് പറഞ്ഞ് ഇവർക്കെതിരെ തെൻറ അഭിഭാഷകർ ഉടൻ കോടതിയെ സമീപിക്കുമെന്നും റഷീദ പറഞ്ഞു.
മാലിദ്വീപിൽ പ്ലേഗ് ബാധ കാരണം തനിക്ക് തിരിെക പോകാൻ സാധിക്കില്ലെന്ന് അറിയിക്കാൻ ഇൻസ്പെക്ടർ വിജയനെ കണ്ടപ്പോൾ തെൻറ പാസ്പോർട്ട് 18 ദിവസം അദ്ദേഹം കസ്റ്റഡിയിൽ വെച്ചു. പിന്നീട് വിസ കഴിഞ്ഞിട്ടും തിരികെ പോയില്ലെന്ന് പറഞ്ഞ് തന്നെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ വെച്ച് തന്നെ ക്രൂരമായി മർദിച്ചു. ചാരക്കേസ് നിർമിച്ചതിലൂടെ സ്ഥാനക്കയറ്റം കിട്ടുമെന്ന് വിജയൻ മോഹിച്ചു. െഎ.ബിയിലെ ചില ഉദ്യോഗസ്ഥരും തന്നെ മർദിച്ചിട്ടുണ്ട്. പക്ഷേ, അവരുടെ പേരുകൾ തനിക്ക് അറിയില്ലെന്നും റഷീദ പറഞ്ഞു.
താൻ ഇന്ത്യയിലേക്ക് വരില്ല. ഇന്ത്യ തന്നെ ഭയപ്പെടുത്തുന്നു. സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് ജെയിൻ കമ്മിറ്റിക്ക് മുമ്പാകെ മൊഴി നൽകുന്നതിനെ കുറിച്ച് നിയമോപദേശം തേടിയ ശേഷം തീരുമാനമെടുക്കുെമന്നും റഷീദ പറഞ്ഞു.
സുപ്രീം കോടതി കേസിലെ എല്ലാ പ്രതികെളയും കുറ്റവിമുക്തരാക്കും വരെ 1994 മുതൽ 1998 വരെ മൂന്നര വർഷമാണ് റഷീദ കേരളത്തിൽ ജയിലിൽ കഴിഞ്ഞത്. കേസ് കെട്ടിച്ചമച്ചതാണെന്നും അന്വേഷണം അവസാനിപ്പിക്കുന്നതായും 1996 ൽ സി.ബി.െഎ റിപോർട്ട് നൽകിയിരുന്നെങ്കിലും സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ റഷീദയെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ജയിലിൽ തന്നെ നിർത്തുകയായിരുന്നു.
ആദ്യം മൗനം പാലിച്ചത് ഭയന്നിട്ടാണെന്നും പിന്നീട് കേസ് നൽകാനുള്ള സമയം അതിക്രമിച്ചുവെന്ന് തെറ്റിദ്ധരിക്കപ്പെട്ടുവെന്നും റഷീദ പറഞ്ഞു. എന്നാൽ സുപ്രീം കോടതി വിധി വന്നതോടെ തനിക്ക് ഇപ്പോഴും കേസ് നൽകാനാകുമെന്ന് മനസിലായെന്നും അതിനാൽ കേസുമായി മുന്നോട്ടുപോകുമെന്നും അവർ കൂട്ടിച്ചേർത്തു.
നമ്പി നാരായണന് നൽകാൻ ഉത്തരവായ നഷ്ടപരിഹാരം വളരെ കുറവാണ്. അദ്ദേഹത്തിെൻറ തൊഴിലും യശസ്സും നഷ്ടമായി. അതിനു പകരമാവില്ല ഇൗ തുകയെന്നും അവർ കൂട്ടിച്ചേർത്തു. നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കഴിഞ്ഞ ദിവസമാണ് സുപ്രീംകോടതി വിധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.