കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന അന്തര്‍സംസ്ഥാന സംഘാംഗം പിടിയില്‍
text_fieldsഅങ്കമാലി: ആന്ധ്രപ്രദേശിലെ നക്സല്‍ ബാധിത പ്രദേശത്ത് നിന്ന് കേരളത്തിലേക്ക് വന്‍ തോതില്‍ കഞ്ചാവ് കടത്തുന്ന സംഘത്തിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. പാലക്കാട് ചോക്കാട് ചാലുവരമ്പ് ഷറഫുദ്ദീനാണ് ( 39 ) അറസ്റ്റിലായത്. ആന്ധ്രയിലെ വിശാഖപ്പട്ടണത്തിലെ ഗ്രാമത്തില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ നവംബറില്‍ അങ്കമാലി ക്യാമ്പ് ഷെഡ് റോഡില്‍ കാറില്‍ കടത്തിയ 150 കിലോ കഞ്ചാവ് പൊലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് ജില്ല റൂറല്‍ എസ്.പി കെ.കാര്‍ത്തികിന്‍റെ നേതൃത്വത്തില്‍ അങ്കമാലി സി.ഐ സോണി മത്തായി, പ്രിന്‍സിപ്പല്‍ എസ്.ഐ കെ.എം.സൂഫി എന്നിവരടങ്ങുന്ന പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്.
കേരളത്തിലേക്ക് കഞ്ചാവ് എത്തിക്കുന്നത് പ്രധാനമായും ആന്ധ്രപ്രദേശിലെ നക്സല്‍ ബാധിത പ്രദേശങ്ങളിൽ നിന്നാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ അന്വേഷണത്തിനായി മറ്റൊരു സംഘത്തെയും അയക്കുകയായിരുന്നു.
പൊലീസ് സംഘങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ഉത്തര ആന്ധ്രയിലുള്ള ഒറീസ -ഝാര്‍ക്കണ്ഡ് അതിര്‍ത്തി പ്രദേശത്തുള്ള പാഡേരു എന്ന ഗ്രാമമാണ് കേരളത്തിലേക്കുള്ള കഞ്ചാവ് വിപണന കേന്ദ്രമെന്ന് വ്യക്തമായി. അവിടെ നിന്നാണ് കേരളം, തമിഴ്നാട്, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ അയല്‍സംസ്ഥാനങ്ങളിലേക്ക് കഞ്ചാവ് കയറ്റി അയച്ചിരുന്നതത്രെ.
കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കഞ്ചാവ് 15 ഇരട്ടിയോളം വിലകൂട്ടിയാണ് മറ്റു സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നതെന്നും പൊലീസ് പറഞ്ഞു. രാജ്യത്തെ മിക്കയിടങ്ങളിലും മൊത്തമായി കഞ്ചാവ് വില്‍പ്പന നടത്തുന്ന സംഘവുമായി ഷറഫുദ്ദീന് ബന്ധമുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി റൂറല്‍ എസ്.പി കെ. കാര്‍ത്തിക് പറഞ്ഞു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ റോണി അഗസ്റ്റിന്‍, ഷൈജു അഗസ്റ്റിന്‍, ജീമോന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.