മാരിടൈം ബോർഡ് യാഥാർഥ്യത്തിലേക്ക്; ബിൽ പാസാക്കി
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ചെറുകിട തുറമുഖങ്ങൾക്കായി മാരിടൈം ബോർഡ് രൂപവത്കരിക്കുന്നതിനുള്ള ബിൽ നിയമസഭ പാസാക്കി. ചെറുകിട തുറമുഖങ്ങളുടെയും അതുമായി ബന്ധപ്പെട്ട സംരംഭങ്ങളുടെയും ഭരണവും നിയന്ത്രണവും നടത്തിപ്പും മാരിടൈം ബോർഡിൽ നിക്ഷിപ്തമാക്കുന്നതാണ് ബിൽ. 1908 ലെ ഇന്ത്യൻ തുറമുഖ നിയമം ബാധകമാകുന്ന മത്സ്യബന്ധന തുറമുഖങ്ങളും ഫിഷ്ലാൻഡിങ് കേന്ദ്രങ്ങളും ഒഴികെ സംസ്ഥാനത്തെ എല്ലാ ചെറുകിട തുറമുഖങ്ങളും മാരിടൈം ബോർഡിെൻറ പരിധിയിൽ വരും.
കൊച്ചിയായിരിക്കും ബോർഡിെൻറ ആസ്ഥാനം. ചെയർമാൻ, വൈസ് ചെയർമാൻ എന്നിവരെ സംസ്ഥാന സർക്കാർ നാമനിർദേശം ചെയ്യും. പ്രിൻസിപ്പൽ സെക്രട്ടറിയുടെ പദവിൽ കുറയാത്ത അഖിലേന്ത്യ സർവിസിലുള്ള ഉദ്യോഗസ്ഥനാവണം വൈസ് ചെയർമാൻ. തുറമുഖ സെക്രട്ടറി, ഗവൺമെൻറ് സെക്രട്ടി, നിയമസെക്രട്ടറി, നാവികസേന പ്രതിനിധി, കോസ്റ്റ് ഗാർഡ് പ്രതിനിധി, വിഴിഞ്ഞം തുറമുഖത്തിെൻറ സി.ഇ.ഒ എന്നിവർ ബോർഡിൽ എക്സ്ഒഫിഷ്യോ അംഗങ്ങളാവും.
സംസ്ഥാന സർക്കാർ നിർദേശിക്കുന്ന രണ്ട് അംഗങ്ങളും ബോർഡിൽ ഉണ്ടാവും. നിലവിലെ കേരള മാരിടൈം സൊസൈറ്റിയും മാരിടൈം വികസന കോർപറേഷനും ലയിപ്പിക്കാൻ നിർദേശിച്ചിട്ടുണ്ട്. വിഷയ നിർണയ സമിതി പരിഗണിച്ച മടങ്ങിയെത്തിയ ബിൽ തുറമുഖ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സഭയിലവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.