പതിവുതെറ്റാതെ മറിയക്കുട്ടി തലച്ചുമടുമായി മലയാറ്റൂർ കുരിശുമുടിയിൽ
text_fieldsകാലടി: ഇക്കുറിയും പതിവ് തെറ്റാതെ മറിയക്കുട്ടി മലയാറ്റൂർ കുരിശുമുടിയിൽ സാധനങ്ങൾ കയറ്റാൻ എത്തി. 82 വയസ്സാണ് കാടപ്പാറ വിമലഗിരി മലേക്കുടി വീട്ടിൽ മറിയക്കുട്ടിക്ക്. 12 വയസ്സ് മുതലാണ് അടിവാരത്ത് നിന്ന് മലമുകളിലേക്ക് വെള്ളം, പലചരക്ക് സാധനങ്ങൾ തുടങ്ങിയവ എത്തിക്കുന്ന ജോലിക്കെത്തിയതെന്ന് വയോധിക പറയുന്നു.
മകൻ അപ്രേമും സമാനമായ തൊഴിലുമായി ഇവിടെയുണ്ട്. ഉരുണ്ട പാറക്കല്ലുകൾ നിറഞ്ഞുകിടക്കുന്ന കുത്തനെ കയറ്റമുള്ള മല കയറാൻ ഇവർക്ക് കൂട്ടുള്ളത് ഊന്നുവടി മാത്രമാണ്. വനത്തിൽ പോയി വിറക് ശേഖരിച്ച് വിൽപന നടത്തിയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
തീർഥാടന സമയത്ത് പതിവ് തെറ്റാതെ ഇവിടെ എത്തും. കുരിശുമുടിയിൽനിന്ന് പൊൻപണം ഇറക്കുമ്പോഴും മുൻനിരയിൽ മറിയക്കുട്ടി ഉണ്ടാവും. കഴിഞ്ഞ വർഷം മലയാറ്റൂർ മഹാ ഇടവകയുടെ നേതൃത്വത്തിൽ ഇവരെ ആദരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.