മറിയക്കുട്ടി വധം: സി.ബി.െഎ അന്വേഷണം തുടങ്ങി
text_fieldsകൊച്ചി: കണ്ണൂര്‍ ചെറുപുഴ കൂട്ടമാക്കല്‍ മറിയക്കുട്ടി വധക്കേസിൽ സി.ബി.െഎ അന്വേഷണം തുടങ്ങി. എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ പ്രഥമവിവര റിപ്പോർട്ട് ഫയൽ ചെയ്താണ് സി.ബി.െഎ തിരുവനന്തപുരം യൂനിറ്റ് അന്വേഷണത്തിന് തുടക്കംകുറിച്ചത്.
ഇൻസ്െപക്ടർ ബി.എം. മനോജിനാണ് അന്വേഷണ ചുമതല. പൊലീസും ക്രൈംബ്രാഞ്ചും നടത്തിയ അന്വേഷണത്തിൽ പുരോഗതിയില്ലെന്നും സി.ബി.െഎക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് മക്കളായ ജോഷി, സെബാസ്റ്റ്യന്‍ ജോ, തോമസ് എന്നിവർ നൽകിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി കഴിഞ്ഞ ഫെബ്രുവരിയിൽ അന്വേഷണം സി.ബി.െഎക്ക് കൈമാറിയത്.
2012 മാര്‍ച്ച് നാലിന് രാത്രിയാണ് മറിയക്കുട്ടിയെ വീട്ടില്‍ കൊലചെയ്യപ്പെട്ടതായി കണ്ടത്. പരിസരത്തുനിന്ന് ലഭിച്ച സിഗററ്റ് കുറ്റിയില്‍നിന്ന് പ്രതിയുടേതെന്ന് സംശയിക്കുന്ന ഡി.എൻ.എയും മറിയക്കുട്ടിയുടെ കൈയില്‍നിന്ന് മുടിയും ശേഖരിച്ചിരുന്നു.
സമീപത്തെ ചെരിപ്പുകടയിലും ഹോട്ടലിലും അന്വേഷണം നടത്തിയ പൊലീസ് സി.സി ടി.വി ദൃശ്യങ്ങൾ അടക്കം നിർണായകവിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇൗ ദൃശ്യങ്ങൾ പൊലീസിൽനിന്ന് നഷ്ടപ്പെട്ടു. തുടർന്നാണ് മക്കൾ സി.ബി.െഎ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.