'കേരള'യിലെ മാർക്ക് തട്ടിപ്പ്; കെ.എസ്.യു മാർച്ചിൽ സംഘർഷം
text_fieldsതിരുവനന്തപുരം: കേരള സർവകലാശാലയിൽ പണം വാങ്ങി മാർക്ക് തട്ടിപ്പ് നടത്തിയ സംഭവത്തിൽ കെ.എസ്.യു സർവകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തി. പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തുടർന്ന് റോഡ് ഉപരോധിച്ച സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.
പണം വാങ്ങിയുള്ള മാർക്ക് ദാനത്തിനെതിരെ നടപടി സ്വീകരിക്കുക, ഓൺലൈൻ അപേക്ഷ സംവിധാനത്തിലെ അപാകത പരിഹരിക്കുക, സർട്ടിഫിക്കറ്റുകൾ കൃത്യസമയത്ത് നൽകുക, പരീക്ഷഫലം കൃത്യസമയത്ത് പ്രസിദ്ധീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. മാർക്ക് ദാനത്തിൽ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കെ.എസ്.യു ആവശ്യപ്പെട്ടു. എൻ.എസ്.യു അഖിലേന്ത്യ സെക്രട്ടറി എറിക് സ്റ്റീഫൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് സെയ്ദലി കായ്പ്പാടി അധ്യക്ഷതവഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.