മാർക്ക് ദാനം: ആരോപണം അടിസ്ഥാനരഹിതം -വി.സി
text_fieldsകോട്ടയം: എം.ജി സർവകലാശാലയിലെ മാർക്ക് ദാനവുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമെന്ന് വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. സർവകലാശാല പരീക്ഷ ചട്ടങ്ങൾ അനുസരിച്ചാണ് സിൻഡിക്കേറ്റ് മോഡറേഷൻ നൽകിയത്. ഒരു വിഷയത്തിനുമാത്രം തോറ്റതിനാൽ ബി.ടെക് കോഴ്‌സ് പൂർത്തീകരിക്കാൻ കഴിയാത്ത വിദ്യാർഥിനി മോഡറേഷനുവേണ്ടി ഫെബ്രുവരി 22ന് സർവകലാശാലയിൽ നടത്തിയ അദാലത്തിൽ അപേക്ഷ നൽകിയിരുന്നു. അദാലത് തീരുമാനമെടുത്തില്ല.
ബി.ടെക് കോഴ്‌സ് എ.പി.ജെ. അബ്ദുൽകലാം സാേങ്കതിക സർവകലാശാലയിലേക്ക് മാറിയതിനാലും സപ്ലിമെൻററി വിദ്യാർഥികൾ സർവകലാശാലയിൽ ശേഷിക്കുന്നതിനാലും ഒരു മാർക്കിെൻറ കുറവ് മൂലം ഒരു വിഷയത്തിനു മാത്രം ജയിക്കാനാകാതെ, കോഴ്‌സ് പൂർത്തീകരിക്കാനാകാത്ത സാഹചര്യം പരിഗണിച്ച് സ്‌പെഷൽ മോഡറേഷൻ നൽകുന്നതിനായി വിഷയം അക്കാദമിക് കൗൺസിലിെൻറ പരിഗണനക്ക് വിട്ടു. അദാലത്തിെൻറ അടിസ്ഥാനത്തിൽ അപേക്ഷകക്ക് മാർക്ക് നൽകിയിട്ടില്ല. ഔദ്യോഗിക തിരക്കിനെത്തുടർന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിഡിയോ കോൺഫറൻസിങ്ങിലൂടെയാണ് അദാലത് ഉദ്ഘാടനം ചെയ്തത്. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി പങ്കെടുത്തു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങിൽ ആശംസപ്രസംഗം നടത്തിയെങ്കിലും അദാലത്തിൽ പങ്കെടുത്തില്ല.
ഒരു വിഷയത്തിനു മാത്രം തോറ്റതുമൂലം ബി.ടെക് കോഴ്‌സ് പൂർത്തീകരിക്കാൻ കഴിയാത്ത നിരവധി വിദ്യാർഥികൾ സർവകലാശാലയെ സമീപിച്ചപ്പോൾ ഏപ്രിൽ 30ന് ചേർന്ന സിൻഡിക്കേറ്റ് വിഷയം പരിഗണിച്ചു. ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടതിനാൽ ബി.ടെക് കോഴ്‌സ് പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് പരമാവധി അഞ്ചു മാർക്കുവരെ മോഡറേഷൻ നൽകാൻ തീരുമാനിച്ചു. ഒരാൾക്കല്ല, നിരവധി വിദ്യാർഥികൾക്ക് ഇതിെൻറ ആനുകൂല്യം ലഭിച്ചതായി വി.സി പറഞ്ഞു. പി.വി.സി പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗങ്ങളായ ഡോ. ആർ. പ്രഗാഷ്, പ്രഫ. ടോമിച്ചൻ ജോസഫ്, ഡോ. എ. ജോസ്, ഡോ. പി.കെ. പദ്മകുമാർ, പി.ആർ.ഒ എ. അരുൺ കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.