മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ വിശദീകരണം തൃപ്തികരം; വിവാദമുണ്ടാക്കുന്നത് എസ്.എഫ്.ഐയെ തകർക്കാൻ -സി.പി.എം
text_fieldsതിരുവനന്തപുരം: മാർക്ക്‍ലിസ്റ്റ് വിവാദത്തിൽ പി.എം ആർഷോയുടെ വിശദീകരണം തൃപ്തികരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. പാർട്ടി ഇക്കാര്യം വിശദമായി ചർച്ച ചെയ്തുവെന്നാണ് റിപ്പോർട്ട്. വിവാദം ഉണ്ടായതിന് പിന്നാലെ ആർഷോ സി.പി.എമ്മിന് വിശദീകരണം നൽകിയിരുന്നു. ഈ വിശദീകരണം തൃപ്തികരമാണെന്നാണ് സി.പി.എം അറിയിച്ചിരിക്കുന്നത്.
എസ്.എഫ്.ഐ തകർക്കാൻ വേണ്ടിയാണ് ഇത്തം വിവാദങ്ങളുണ്ടാക്കുന്നതെന്നും സി.പി.എം വിലയിരുത്തി. അതേസമയം, വ്യാജ രേഖയുമായി ബന്ധപ്പെട്ട് വിദ്യക്കെതിരെ ഉയർന്ന ആരോപണം ഗുരുതരമാണെന്നും സി.പി.എം വ്യക്തമാക്കി. വിദ്യക്കെതിരായ പരാതിയിൽ അന്വേഷണം നടക്കട്ടെ. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അന്വേഷണം പൂർത്തിയാകുമ്പോൾ വിദ്യക്ക് പിന്നിൽ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ പുറത്തുവരുമെന്നും സി.പി.എം വ്യക്തമാക്കി.
നേരത്തെ തനിക്കെതിരെ നടക്കുന്ന വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണെന്ന് ആർഷോ പറഞ്ഞിരുന്നു. പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്‍ഷോ അവകാശപ്പെട്ടിരുന്നു.
തന്റെ മൂന്നാം സെമസ്റ്റര്‍ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത പുറത്തുവരുമ്പോള്‍ താന്‍ ഇടമലക്കുടയിലെ എസ്.എഫ്.ഐ. ക്യാമ്പയിന്റെ ഭാഗമായിരുന്നതിനാല്‍ മൊബൈല്‍ നെറ്റ്‌വര്‍ക്ക് ലഭ്യമായിരുന്നില്ല. വൈകീട്ട് തിരിച്ചുള്ള യാത്രയില്‍ വിവരം അറിയുമ്പോഴേക്ക് പ്രചാരണം സാധ്യമായ എല്ലാ ഇടങ്ങളിലും എത്തിയിരുന്നു. സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റിവന്നിരുന്നുവെന്നും ആര്‍ഷോ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.