മാർക്ക് ലിസ്റ്റ് വിവാദം: ആർഷോയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി
text_fieldsതിരുവനന്തപുരം: മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ ഡി.ജി.പിക്ക് പരാതി നൽകി. കൊച്ചി കമീഷണർക്ക് പരാതി കൈമാറിയ ഡി.ജി.പി,അന്വേഷിച്ച് തുടർനടപടി സ്വീകരിക്കാൻ നിർദേശിച്ചു. മാർക്ക് ലിസ്റ്റിൽ ചിലർ തിരിമറി നടത്തിയെന്നാണ് ആർഷോയുടെ ആരോപണം.
മഹാരാജാസ് കോളജിലെ പി.ജി ആർക്കിയോളജി മൂന്നാം സെമസ്റ്റർ പരീക്ഷയുടെ മാർച്ച് 23ന് പ്രസിദ്ധീകരിച്ച മാർക്ക് ലിസ്റ്റാണ് വിവാദമായത്. ഒരു വിഷയത്തിനും ആർഷോക്ക് മാർക്കോ ഗ്രേഡോ ഇല്ലായിരുന്നു. എന്നാൽ, മാർക്ക് ലിസ്റ്റിൽ പാസ് എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അതേസമയം ഇത് മാർക്ക് ലിസ്റ്റ് തയ്യാറാക്കുന്ന സോഫ്റ്റ്‌വെയറിലെ പിഴവാണെന്നായിരുന്നു കോളജ് അധികൃതർ വിശദീകരിച്ചത്.
മൂന്നാം സെമന്ററിലെ ഒരു പരീക്ഷയും താൻ എഴുതിയിട്ടില്ലെന്നും പ്രചരിക്കുന്ന മാർക്ക് ലിസ്റ്റിലുള്ള വിദ്യാർഥികൾക്കൊപ്പമല്ല താൻ പഠിച്ചതെന്നുമായിരുന്നു ആർഷോ പറഞ്ഞത്. 2022 ബാച്ചിലാണ് താൻ പഠിച്ചതെന്നും 2021 ബാച്ചിന്റെ ഫലമാണ് പ്രചരിക്കുന്നതെന്നുമാണ് ആർഷോയുടെ വാദം. വിഷയത്തിൽ പാർട്ടി നേതൃത്വത്തിനും ആർഷോ വിശദീകരണം നൽകി. തന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടില്ലെന്ന ആർഷോയുടെ വിശദീകരണം പാർട്ടി അംഗീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.