മർകസ് സമരം: യൂത്ത് ലീഗ് േനതാവ് അറസ്റ്റിൽ; ജനം രാത്രി സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി
text_fieldsകുന്ദമംഗലം: മർകസ് വിദ്യാർഥിസമരവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഒ. സലീമിനെ അറസ്റ്റ് ചെയ്തതിൽ രോഷാകുലരായവർ കുന്ദമംഗലം പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി. രാത്രി വൈകിയും സ്റ്റേഷൻ ഉപരോധം തുടരുകയാണ്. സ്ഥലത്ത് സംഘർഷാവസ്ഥയുണ്ട്. െവള്ളിയാഴ്ച മർകസ് പരിസരത്തുണ്ടായ അനിഷ്ടസംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലാണ് പന്തീർപാടം സ്വദേശിയായ സലീമിനെ ഞായറാഴ്ച വൈകീേട്ടാടെ അറസ്റ്റ് ചെയ്തത്. പന്തീർപാടത്തെ പള്ളിയിൽനിന്ന് നോമ്പുതുറന്ന് നമസ്കരിച്ചശേഷം പുറത്തിറങ്ങിയപ്പോൾ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സ്റ്റേഷനിലെത്തിച്ചതിനു പിന്നാലെ രാത്രി എേട്ടാടെയാണ് നൂറുകണക്കിനാളുകൾ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്. സലീമിനെ സ്റ്റേഷൻ ജാമ്യത്തിൽ വിടണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.
വെള്ളിയാഴ്ച മർകസിനു മുന്നിൽ പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടിയപ്പോൾ പൊതുമുതൽ നശിപ്പിച്ചതിനും പൊലീസിെൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ഇരുനൂറോളം പേരെ പ്രതിചേർത്ത് കേെസടുത്തിരുന്നു. കേസിൽ അന്നുതന്നെ എട്ടുപേെര റിമാൻഡും ചെയ്തു. ഇതുമായി ബന്ധപ്പെട്ടാണ് സലീമിനെ അറസ്റ്റ് ചെയ്തത് എന്നാണ് പൊലീസ് പറയുന്നത്. നിരവധിയാളുകൾ സ്റ്റേഷനു മുന്നിൽ പ്രതിഷേധവുമായി എത്തിയതോടെ സലീമിനെ പൊലീസ് ചേവായൂർ സ്റ്റേഷനിലേക്ക് മാറ്റി. ഡോ. എം.കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ്, മുൻ എം.എൽ.എ യു.സി. രാമൻ, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹി നജീബ് കാന്തപുരം, എം.എ. റസാഖ്, ഖാലിദ് കിളിമുണ്ട, പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സീനത്ത് ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി പൊലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. സംഘർഷസാധ്യത കണക്കിലെടുത്ത് സൗത്ത് എ.സി വി.കെ. അബ്ദുൽ റസാഖ്, ചേവായൂർ സി.െഎ കെ.കെ. ബിജു, മെഡിക്കൽ കോളജ് സി.െഎ മൂസ വള്ളിക്കാടൻ, നടക്കാവ് എസ്.െഎ സജീവ് ഉൾപ്പെടെയുള്ളവർ സ്റ്റേഷനിലെത്തി. രാത്രി 12 മണിയായിട്ടും ആളുകൾ പിരിഞ്ഞുപോകാത്തതിനെ തുടർന്ന് കൂടുതൽ പൊലീസ് സ്റ്റേഷനിലെത്തി. ഏറെ നേരം ചർച്ച നടത്തിയിട്ടും തീരുമാനമായിട്ടില്ല. എം.കെ. മുനീർ എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച പൊലീസ് സ്റ്റേഷൻ ഉപരോധം രാത്രി ഒരുമണിയായിട്ടും തുടരുകയാണ്. പ്രവർത്തകർ കൂടിയിരുന്നു മുദ്രാവാക്യം വിളിക്കുന്നുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.