ബദ്റുല്‍ കുബ്റ: ആടുകളുമായെത്തിയവര്‍ക്ക് നോളജ് സിറ്റിയില്‍ വരവേല്‍പ്പ്
text_fieldsകൈതപ്പൊയിൽ മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദുല്‍ ഫുതൂഹില്‍ ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനത്തിന് ആടുകളുമായെത്തിയവര്‍ക്ക് നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സ്വാഗതസംഘം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് നൽകിയ സ്വീകരണം
കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ കീഴിലുള്ള കൈതപ്പൊയിൽ മര്‍കസ് നോളജ് സിറ്റിയിലെ മസ്ജിദുല്‍ ഫുതൂഹില്‍ നാളെ ‘ബദ്‌റുല്‍ കുബ്റാ ആത്മീയ സമ്മേളനം’ നടക്കും. ഇതിനായി ഭക്ഷണമൊരുക്കാൻ 313 ആടുകളെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിച്ചു. കാസര്‍കോട് ജില്ലയിലെ ബായാറില്‍ നിന്നുള്ള സംഘമാണ് 28 ആടുകളുമായി ആദ്യമെത്തിച്ചേര്‍ന്നത്. ആടുകളുമായെത്തിയ സംഘങ്ങള്‍ക്ക് നോളജ് സിറ്റിയില്‍ വരവേല്‍പ്പൊരുക്കി.
ആത്മീയ സമ്മേളനത്തോടനുബന്ധിച്ച് 25,000ത്തിലധികം പേർ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഇഫ്ത്വാർ നടക്കും. ഇതിലേക്കുള്ള ഭക്ഷണമൊരുക്കാനാണ് ആടുകളെ എത്തിച്ചത്. നോളജ് സിറ്റി മാനേജിങ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, സി.എ.ഒ അഡ്വ. തന്‍വീര്‍ ഉമര്‍, സ്വാഗതസംഘം കണ്‍വീനര്‍ ലുഖ്മാന്‍ ഹാജി തുടങ്ങിയവര്‍ ചേര്‍ന്ന് സംഘത്തെ സ്വീകരിച്ചു.
നാളെ രാവിലെ ആരംഭിക്കുന്ന ആത്മീയ സമ്മേളനത്തിന് ഐദറൂസ് മുത്തുകോയ തങ്ങൾ എളങ്കൂർ, സി. മുഹമ്മദ് ഫൈസി, ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി, സ്വാലിഹ് തുറാബ് തങ്ങൾ, ശിഹാബുദ്ദീൻ അൽ ബുഖാരി കടലുണ്ടി, ശിഹാബുദ്ദീൻ അഹ്സനി കല്ലറക്കൽ, ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, അബ്ദുറഹ്മാൻ ഇമ്പിച്ചിക്കോയ തങ്ങൾ ബായാർ തുടങ്ങിയവർ നേതൃത്വം നല്‍കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.