വിപണി ഇടപെടൽ; സപ്ലൈകോക്ക് 225 കോടി
text_fieldsതിരുവനന്തപുരം: ഓണവിപണിയിൽ ഇടപെടാൻ അടിയന്തരമായി 500 കോടി ആവശ്യപ്പെട്ട ഭക്ഷ്യവകുപ്പിന് ആശ്വാസസഹായമായി 225 കോടി അനുവദിച്ച് ധനവകുപ്പ്. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുക അനുവദിച്ചത്.
ബജറ്റ് വിഹിതത്തിന് പുറമെ 120 കോടിയാണ് സപ്ലൈകോക്ക് അധികമായി ലഭ്യമാക്കിയതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. കഴിഞ്ഞ മാസം 100 കോടി അനുവദിച്ചിരുന്നു. വിപണി ഇടപടലിന് ഈ സാമ്പത്തിക വർഷത്തെ ബജറ്റ് വകയിരുത്തൽ 205 കോടി രൂപയാണ്. കഴിഞ്ഞ മാസം 100 കോടി രൂപ അനുവദിച്ചതോടെ 105 കോടിയാണ് ബാക്കി. എന്നാൽ, 120 കോടി അധികമായി നൽകാൻ ധനവകുപ്പ് തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.