ഹമാസിന് തീവ്രവാദമുദ്ര കുത്തുന്നത് മുജാഹിദ് നിലപാടല്ല -കെ.എന്‍.എം മര്‍കസുദ്ദഅവ
text_fieldsകോഴിക്കോട്: ഫലസ്തീനിൽ ഇസ്രായേല്‍ അധിനിവേശത്തിനെതിരെ പോരാടുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനമായ ഹമാസിനെ തീവ്രവാദ ചാപ്പകുത്തി അവഹേളിക്കുന്നത് മുജാഹിദ് നിലപാടല്ലെന്ന് കെ.എന്‍.എം മര്‍കസുദ്ദഅവ.
അറബ് ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ ചരിത്രമറിയാത്തവരാണ് ഹമാസിനെ അധിക്ഷേപിക്കുന്നത്. അധിനിവേശത്തിനെതിരെ പിറന്ന നാടിനു വേണ്ടിയുള്ള സ്വാതന്ത്ര്യസമര പോരാട്ടത്തിന് ഫലസ്തീനില്‍ നേതൃത്വം കൊടുക്കുന്നത് ഹമാസാണ്. ആ പോരാട്ടം അവരുടെ അവകാശമാണെന്നും സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു.
കെ.എന്‍.എം മര്‍കസുദ്ദഅവ വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹ്മാന്‍ സുല്ലമി അധ്യക്ഷത വഹിച്ചു. എൻജി. അബ്ദുല്‍ ജബ്ബാര്‍ മംഗലതയില്‍, എൻജി. സൈദലവി, എന്‍.എം. അബ്ദുല്‍ ജലീല്‍, പി.പി. ഖാലിദ്, പി. അബ്ദുല്‍ അലി മദനി, എം.എം. ബഷീര്‍ മദനി, കെ.എം. കുഞ്ഞമ്മദ് മദനി, കെ.പി. സകരിയ, കെ.എം. ഹമീദലി, എം. അഹ്മദ് കുട്ടി മദനി, ഡോ. ഐ.പി. അബ്ദുസ്സലാം, കെ.എ. സുബൈര്‍, അഡ്വ. പി. മുഹമ്മദ് ഹനീഫ, ഫൈസല്‍ നന്മണ്ട, കെ.പി. അബ്ദുറഹ്മാന്‍ ഖുബ, ഡോ. അനസ് കടലുണ്ടി, എം.കെ. മൂസ, അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍, സുഹൈല്‍ സാബിര്‍, ബി.പി.എ. ഗഫൂര്‍, സി. മമ്മു കോട്ടക്കല്‍, അലി മദനി മൊറയൂര്‍, ഡോ. അന്‍വർ സാദത്ത്, സി.ടി. ആയിഷ, ആദില്‍ നസീഫ്, അബ്ദുസ്സലാം, റുക്സാന വാഴക്കാട് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.