മർകസ് വിദ്യാർഥി സമരം തീരാൻ സാധ്യത തെളിയുന്നു
text_fieldsകുന്ദമംഗലം: അംഗീകാരമില്ലാത്ത സാേങ്കതിക കോഴ്സ് നടത്തി വഞ്ചിച്ചതായി ആരോപിച്ച് കാരന്തൂർ മർകസിനു മുന്നിൽ ഒരു മാസമായി നടന്നുവരുന്ന വിദ്യാർഥിസമരം തീരാൻ സാധ്യത തെളിയുന്നു. കുന്ദമംഗലം െഗസ്റ്റ് ഹൗസിൽ ചൊവ്വാഴ്ച രാവിലെ 11ന് നടന്ന തുറന്ന ചർച്ചയിലാണ് മഞ്ഞുരുകുന്നതിെൻറ ലക്ഷണം കണ്ടത്. എം.കെ. രാഘവൻ എം.പിയും പി.ടി.എ റഹീം എം.എൽ.എയുമാണ് മർകസ് മാനേജ്മെൻറ് പ്രതിനിധികളെയും വിദ്യാർഥി സമരസമിതി നേതാക്കന്മാരെയും ഒന്നിച്ചിരുത്തി ചർച്ച നടത്തിയത്.
പ്രശ്നപരിഹാരത്തിനുള്ള നിർദേശങ്ങളുണ്ടായ ചർച്ചയിൽ ശുഭാപ്തി വിശ്വാസമുണ്ടെന്നും വിശദാംശങ്ങൾ ഇപ്പോൾ പറയാനാകില്ലെന്നും ചർച്ച കഴിഞ്ഞിറങ്ങിയ എം.പിയും എം.എൽ.എയും പറഞ്ഞു. പെരുന്നാളിനുശേഷം വീണ്ടും ഒന്നിച്ചിരിക്കുമെന്നും വിഷയാടിസ്ഥാനത്തിൽ വീണ്ടും ചർച്ച നടക്കുമെന്നും ഇരുവരും അറിയിച്ചു. ചർച്ചയിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ. സീനത്ത്, പഞ്ചായത്ത് അംഗം പടാളിയിൽ ബഷീർ എന്നിവരും പെങ്കടുത്തു.
മർകസ് മാനേജ്മെൻറിനെ പ്രതിനിധാനം ചെയ്ത് യൂസുഫ് ഹൈദർ, മുഹമ്മദലി, ബാദുഷ സഖാഫി, അൽഫത്തഹ് തങ്ങൾ, കെ.കെ. ഷമീം എന്നിവരും വിദ്യാർഥി സമരസമിതിയെ പ്രതിനിധാനം ചെയ്ത് കൺവീനർ നൗഫൽ, ജാസിർ, റാഷിദ്, ആദർശ് എന്നിവരും എം.എസ്.എഫ് പ്രതിനിധിയായി കെ. അൻസാറും എസ്.എഫ്.െഎ പ്രതിനിധികളായി അജലേഷ് ചെറൂപ്പ, അനുരാഗ് എന്നിവരും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.