തട്ടിപ്പിനിരയാക്കിയത് നിരവധി സ്ത്രീകളെ, വിവാഹവീരനെ പൊലീസ് വലയിലാക്കിയത് തന്ത്രപൂർവം
text_fieldsപഴയങ്ങാടി (കണ്ണൂർ): സ്ത്രീകൾക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിപ്പ് നടത്തുന്ന അമ്പത്തിരണ്ടുകാരൻ പൊലീസ് പിടിയിലായി. എറണാകുളം പറവൂർ സ്വദേശി എം.പി. ശ്രീജനെയാണ് പഴയങ്ങാടി എസ്.ഐ ഇ. ജയചന്ദ്രൻ കണ്ണൂരിൽ അറസ്റ്റ് ചെയ്തത്.ഇന്ത്യൻ റെയിൽവേയിൽ ലോക്കോ പൈലറ്റായി ജോലി ചെയ്തുവരുകയാണെന്നും ബിരുദധാരിയാണെന്നുമുള്ള വിവരണത്തോടെ ഗ്രാമങ്ങളിലെ വിവാഹ ബ്യൂറോകളിൽ രജിസ്റ്റർ ചെയ്താണ് ഇയാൾ തട്ടിപ്പിന് കളമൊരുക്കുന്നത്.
പഴയങ്ങാടിയിലെ സ്ത്രീയോടൊന്നിച്ച് താമസിച്ചു വരുന്നതിനിടയിലാണ് സ്ഥലത്തെ ഒരു വിവാഹബ്യൂറോ വഴി വെങ്ങരയിലെ സ്ത്രീയെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചത്. ഇതിനിടയിൽ പൊലീസ് കെണിയൊരുക്കിയതോടെ പിടിയിലാവുകയായിരുന്നു.
മലപ്പുറത്തായിരുന്ന ഇയാളെ തന്ത്രപൂർവം കണ്ണൂരിലെത്തിച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പയ്യന്നൂർ കോടതി ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.