Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിഡിയോ കോൺഫറൻസ് വഴി...

വിഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്​ട്രേഷൻ എല്ലാവർക്കും

text_fields
bookmark_border
വിഡിയോ കോൺഫറൻസ് വഴി വിവാഹ രജിസ്​ട്രേഷൻ എല്ലാവർക്കും
cancel

തൊടുപുഴ: ആവശ്യപ്പെടുന്ന എല്ലാവർക്കും ഇനി വിഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാം. ഇതിനായി ചട്ട ഭേദഗതി കൊണ്ടുവരാൻ മന്ത്രി എം.ബി രാജേഷ്​ നിർദേശം നൽകി. വെള്ളിയാഴ്ച ഇടുക്കിയിൽ നടന്ന തദ്ദേശ അദാലത്തിൽ ലഭിച്ച പരാതിയിലാണ്​ മന്ത്രിയുടെ ഇടപെടൽ. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്കും അയൽ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിവാഹ രജിസ്​ട്രേഷന്‍റെ ബുദ്ധിമുട്ട്​ ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.

2019ൽ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ വിദേശത്തുള്ളവർക്ക് വിവാഹ രജിസ്ട്രേഷന് ഓൺലൈനിൽ ഹാജരാകാൻ പ്രത്യേക ഉത്തരവ് നൽകിയിരുന്നു.​ പ്രതിശ്രുത വധുവരൻമാരിൽ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കിൽ മാത്രമാണ് ഈ സൗകര്യം ലഭ്യമായിരുന്നത്. കെ സ്മാർട്ട് ഏർപ്പെടുത്തിയതോടെ നഗരസഭയിൽ എവിടെയിരുന്നും വിവാഹ രജിസ്ട്രേഷന്​ സൗകര്യമുണ്ട്​. എന്നാൽ ഗ്രാമപഞ്ചായത്തുകളിൽ ഈ സേവനം ലഭ്യമായിരുന്നില്ല. പരാതി പരിഗണിച്ച മന്ത്രി വിഡിയോ കോൺഫറൻസിലൂടെ രജിസ്ട്രാർക്ക് മുമ്പിൽ ഹാജരാകാനുള്ള സൗകര്യം എല്ലാവർക്കും ഒരുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിനുള്ള ചട്ടഭേദഗതി ഉടൻ കൊണ്ടുവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Marriage registration through video conference for all
Next Story