കോവിഡ് കാലത്ത് വിവാഹം ഓൺലൈനാക്കി ഡോക്ടർ ദമ്പതിമാർ
text_fieldsകോഴിക്കോട്: കോവിഡ് കാലത്ത് പലരും കല്യാണങ്ങൾ മാറ്റിവെക്കുകയാണ്. എന്നാൽ കോഴിക്കോട ് മെഡിക്കൽ കോളജിലെ ഡോ. വൈശാഖ് എല്ലാവരെയും ‘പങ്കെടുപ്പിച്ച്’ കല്യാണം കഴിച്ചു. ഈ കോവിഡ ് കാലത്തോ എന്നത്ഭുതപ്പെടേണ്ടതില്ല. കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ചുരുക്കം പേരാണ് നേരിട്ട് പങ്കെടുത്തതെങ്കിലും ഓൺലൈൻ വഴി മറ്റു ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ക ല്യാണത്തിന് സാക്ഷികളാവുകയായിരുന്നു.
ഞായറാഴ്ച രാവിലെ 8.30ന് വീട്ടുമുറ്റത്ത് ഒരുക്കിയ മണ്ഡപത്തിൽ വെച്ച് കെ. എം.സി.ടി മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം പി.ജി വിദ്യാർഥി കാവ്യയുമായുള്ള വിവാഹം നടന്നു. വിവാഹച്ചടങ്ങുകൾ പൂർണമായി ഷൂട്ട് ചെയ്ത് കുടുംബാംഗങ്ങളുടെയെല്ലാം പ്രൈവറ്റ് ഗ്രൂപ്പിൽ ലൈവ് സ്ട്രീമിങ് നടത്തുകയായിരുന്നു. എറണാകുളത്ത് ഭാസ്കരീയ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം ഉറപ്പിച്ചത്.
എന്നാൽ കോവിഡ് മൂലം അവിടെ നടത്താനായില്ല. കാവ്യയുടെ മുത്തച്ഛനും മുത്തശ്ശിയുമാണ് എറണാകുളത്തുള്ളത്. മാതാപിതാക്കൾ ദുബൈയിലാണ്. വിവാഹമുള്ളതിനാൽ ഇവർ നേരത്തെ നാട്ടിലെത്തി ക്വാറൻറീനിൽ പോയിരുന്നു. രണ്ടുപേരുടെയും വീട്ടുകാർ 17 പേർ മാത്രമാണ് വിവാഹച്ചടങ്ങിൽ നേരിട്ട് പങ്കെടുത്തതെന്ന് വൈശാഖ് പറഞ്ഞു. ബാക്കിയുള്ളവർ ഓൺലൈനായി ചടങ്ങുകൾ കണ്ടു.
കാവ്യയുടെ പിതാവിേൻറതായിരുന്നു ആശയം. ഇനി കോവിഡ് കാലം കഴിഞ്ഞിട്ട് സുഹൃത്തുക്കളെയും ബന്ധുക്കളെയും വിളിച്ച് ചടങ്ങ് നടത്താമെന്നാണ് കരുതുന്നതെന്ന് വൈശാഖ് വ്യക്തമാക്കി. മെഡിക്കൽ കോളജ് സർജറി വിഭാഗം സീനിയർ റെസിഡൻറാണ് ഡോ. വൈശാഖ്. നിലവിൽ അത്യാഹിത വിഭാഗത്തിലാണ് ഡ്യൂട്ടി. മേയ് നാലിന് ഡ്യൂട്ടിക്ക് തിരികെ കയറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.