ബിനോയിക്കെതിരെ പരാതി നൽകിയ മർസൂഖി മാധ്യമങ്ങളെ കാണാൻ കേരളത്തിലേക്ക്
text_fieldsതിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ 13 കോടി രൂപയുടെ കേസ് നൽകിയ പരാതിക്കാരനായ യു.എ.ഇ പൗരന്‍ ഹസന്‍ ഇസ്മയീല്‍ അബ്ദുള്ള അല്‍-മര്‍സൂഖി കേരളത്തിലേക്ക്. കേരളത്തിലെ മാധ്യമങ്ങളെ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനാണ് മർസൂഖി കേരളത്തിലെത്തുന്നത്. അടുത്ത തിങ്കളാഴ്ച വൈകിട്ട് നാല് മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ചാണ് മാധ്യമങ്ങളെ കാണുന്നത്.
ബിനോയിക്കെതിരെ യു.എ.ഇയില്‍ കേസില്ലെന്നും യാത്രവിലക്കില്ലെന്നും രേഖകളുടെ പിൻബലത്തോടെ സി.പി.എം നേതൃത്വം വാദിക്കുന്നതിനിടെയാണ് മർസൂഖി നേരിട്ട് കേരളത്തിലേക്കെത്തുന്നത്. ഇന്ത്യയിലെ അഭിഭാഷകന്‍ മുഖേനയാണ് തിരുവനന്തപുരം പ്രസ്‌ക്ലബില്‍ ഇയാള്‍ വാര്‍ത്തസമ്മേളനത്തിന് വേണ്ട ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്.
ബിനോയ് കോടിയേരിയും ചവറ എം.എല്‍.എ വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്തും കൂടി 13 കോടി വെട്ടിച്ചുവെന്നാണ് മര്‍സൂഖിയുടേയും അദ്ദേഹത്തിന്‍റെ ബിസിനസ് പങ്കാളിയായ കൊട്ടാരക്കര സ്വദേശി രാകുലിന്‍റെയും പരാതി. ജാസ് ടൂറിസം കമ്പനി ഉടമയായ മര്‍സൂഖി ബിനോയ് കോടിയേരിക്കെതിരെ നല്‍കിയ പരാതി നേരത്തെ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടുവായ്പ നല്‍കി. ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപ ബിനോയ്ക്ക് കമ്പനി അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.