മാർട്ടിൻ പിടിയിലായത് പൊലീസിന്‍റെ വിശ്രമമില്ലാത്ത ജാഗ്രതക്കൊടുവിൽ പിന്തുണയേകി നാടും
text_fieldsതൃശൂർ: ഫ്ലാറ്റിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫിനെ പിടികൂടിയത് പൊലീസിെൻറ വിശ്രമമില്ലാത്ത നിരീക്ഷണവും നാടിെൻറ സഹകരണവും മൂലം. കൊച്ചി സിറ്റി പൊലീസ്, ഷാഡോ, തൃശൂർ സിറ്റി പൊലീസ്, ഷാഡോ പൊലീസ്, പേരാമംഗലം, മുളങ്കുന്നത്തുകാവ് പൊലീസ് എന്നിവർക്കൊപ്പം രാഷ്ട്രീയ വ്യത്യാസമില്ലാതെ യുവജന സംഘടനകളും ഒന്നിച്ചതോടെയാണ് പിടികൂടാനായത്.
മാർട്ടിെൻറ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തതിനാൽ അന്വേഷണം പ്രതിസന്ധിയിലായിരിക്കെ സുഹൃത്തുക്കളുടെ ഫോൺ നമ്പർ േകന്ദ്രീകരിച്ച അന്വേഷണമാണ് ഒടുവിൽ കുരുക്കിയത്. കൊച്ചിയിൽനിന്ന് മുങ്ങിയ മാർട്ടിൻ തൃശൂരിലെത്തിയ വിവരം കിട്ടിയതോടെ കൊച്ചി സെൻട്രൽ സി.ഐ നിസാറിെൻറ നേതൃത്വത്തിൽ ഒമ്പതിന് തൃശൂരിലെത്തി അന്വേഷണം തുടങ്ങി. തൃശൂർ സിറ്റി പൊലീസിലെയും ഷാഡോ പൊലീസിലെയും അംഗങ്ങൾ നിരീക്ഷണത്തിനായിറങ്ങി. സൈബർ വിങ്ങും സജീവമായി. വിവരം പേരാമംഗലം, മുളങ്കുന്നത്തുകാവ് പൊലീസിനും കൈമാറിയതോടെ അന്വേഷണം അതിവേഗത്തിലായി. സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യലിലാണ് ഒളിവിൽ കഴിയുന്ന വിവരങ്ങൾ അറിഞ്ഞത്.
സുഹൃത്തുക്കളുടെ മൊബൈൽ ഫോണിനൊപ്പം മറ്റൊരു നമ്പർ കൂടി കിട്ടിയതോടെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. മുണ്ടൂരിന് സമീപമുള്ള വ്യവസായ മേഖലയിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെ ചതുപ്പിൽ വെള്ളത്തിലും കാട്ടിനുള്ളിലുമായി ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലെല്ലാം തിരച്ചിൽ നടത്തി. പൊലീസ് സഹകരണം തേടി യുവജന സംഘടന പ്രതിനിധികളെ അറിയിച്ചതോടെ അവരും കൂടി. നാട്ടുകാരും പൊലീസും ചേർന്നുള്ള തിരച്ചിലിൽ രാത്രി എട്ടരയോടെ കുരുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.