Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപത്ത്​ വോട്ടിനു...

പത്ത്​ വോട്ടിനു വേണ്ടി മാർക്​സിസ്​റ്റ്​ പാർട്ടി വർഗീയത പരത്തുന്നു -ഉമ്മൻ ചാണ്ടി

text_fields
bookmark_border
Oommen Chandy
cancel

തിരുവനന്തപുരം: പത്ത്​ വോട്ടിന്​ വേണ്ടി മാർക്​സിസ്​റ്റ്​ പാർട്ടി നേതാക്കൾ കേരളത്തിൽ വർഗീയത പരത്താൻ ശ്രമിക്കുകയാണെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ​െഎശ്വര്യകേരള യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇൗ നീക്കത്തിന്​ അവർ കനത്തവില നൽകേണ്ടിവരും. കേരള ജനതയുടെ മനസ്സ്​​ യു.ഡി.എഫിന്​ പിന്നിൽ അണിനിരന്നിരിക്കുന്നു. വിജയം യു.ഡി.എഫിനൊപ്പമായിരിക്കുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

യുവാക്കളുടെ പ്രതീക്ഷ തകർത്ത സർക്കാറാണ്​ കേരളം ഭരിക്കുന്നതെന്ന്​ കേരളത്തി​െൻറ ചുമതലയുള്ള എ.​െഎ.സി.സി ജനറൽ സെക്രട്ടറി താരിഖ്​ അൻവർ പറഞ്ഞു. കേരളത്തിൽ യു.ഡി.എഫ്​ ഗവൺമെൻറ്​ അധികാരത്തിൽ വരുമെന്ന്​ ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ സാധാരണക്കാരെ വലച്ച ഭരണമായിരുന്നു അഞ്ച്​ വർഷമെന്ന്​ എ.​െഎ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. കോൺഗ്രസിനെ തകർക്കലാണ്​ ബി.​െജ.പിയുടെയും സി.പി.എമ്മി​െൻറയും ലക്ഷ്യം. അതു​ കേരള ജനത തിരിച്ചറിയുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിൽ ബി.ജെ.പിയുടെ ഫാഷിസത്തിനെതിരെ നേർക്കുനേർ പോരാടുന്ന ഏക നേതാവ്​ രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹത്തിന്​ പിറകിൽ രാജ്യം അണിനിരന്ന്​ മാത്രമേ പോരാട്ടം സാധ്യമാകൂ എന്നും അധ്യക്ഷതവഹിച്ച കെ.പി.സി.സി പ്രസിഡൻറ്​ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

അഴിമതി കൈയോടെ പിടികൂടു​േമ്പാൾ ഉദ്യോഗസ്ഥരുടെ തലയിലിട്ട്​ കൈയൊഴിയുകയാണ്​ സംസ്ഥാന സർക്കാറെന്ന്​ ശശി തരൂർ എം.പി പറഞ്ഞു. യു.ഡി.എഫ്​ കൺവീനർ എം.എം. ഹസൻ, കക്ഷി നേതാക്കളായ പി.​െജ. ജോസഫ്​, അനൂപ്​ ജേക്കബ്​, എ.എ. അസീസ്​, സി.പി. ജോൺ തുടങ്ങിയവർ സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ പ്രസംഗം കെ.പി.സി.സി സെക്രട്ടറി ജ്യോതി വിജയകുമാർ പരിഭാഷപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressOommen Chandy
News Summary - Marxist party spreads communalism for 10 votes - Oommen Chandy
Next Story