മറിയത്തിന്‍റെ ചികിത്സക്ക് സുമനസ്സുകൾ കനിയണം
text_fieldsആലത്തൂർ: സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച അഞ്ച് വയസ്സുകാരി ചികിത്സക്ക് സുമനസ്സുകളുടെ കനിവ് തേടുന്നു. ചിറ്റില്ലഞ്ചേരി കടമ്പിടിയിൽ നിഷയുടെ മകൾ മറിയയാണ് സഹായം തേടുന്നത്. പഠനത്തിൽ മിടുക്കിയായ ഈ ബാലികക്ക് രണ്ടര വയസ്സുള്ളപ്പോൾ ചില രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. പരിശോധനയിൽ സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) എന്നതാണെന്ന് കണ്ടെത്തി.
ഒറ്റക്ക് നടക്കാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മൂന്ന് വയസ്സിൽ എൽ.കെ.ജി ക്ലാസിൽ ചേർത്തു. അന്ന് കോവിഡ് പ്രതിസന്ധിയായതിനാൽ പഠനം ഓൺലൈനായിരുന്നു. പിന്നീട് ഒന്നാം ക്ലാസിൽ ചേർത്തെങ്കിലും കുട്ടിക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞില്ല. കുട്ടി സ്കൂളിൽ വരേണ്ടിവരുമെന്നാണ് അധ്യാപകർ പറയുന്നത്. ചിറ്റില്ലഞ്ചേരി പി.കെ.എം.എ.യു.പി സ്കൂളിലാണ് ചേർത്തിയത്. പത്തടിയോളം പിടിച്ചുനടന്നാൽ തളർന്നുവീഴും. ഒറ്റക്ക് ശുചിമുറിയിൽ പോകാനും കഴിയില്ല.
ഒരു വർഷം ഒരു കോടിയോളം ചെലവ് വരുന്ന ചികിത്സ അഞ്ച് വർഷം തുടർച്ചയായി വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്.സ്വന്തമായല്ലാത്ത നാല് സെന്‍റ് സ്ഥലത്ത് ചെറിയ വീട്ടിലാണ് ഇവർ താമസിക്കുന്നത്. മാസ്ക് വിറ്റാണ് നിത്യവൃത്തിക്ക് വഴി കണ്ടെത്തുന്നത്. വയോധികനായ മുത്തച്ഛനാണ് വീട്ടിൽ അമ്മയില്ലാത്തപ്പോൾ കുട്ടിയെ നോക്കുന്നത്.
ഇപ്പോൾ നട്ടെല്ലിനും വളവ് ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അധികമായാൽ ശ്വാസകോശം ചുരുങ്ങുമെന്നതിനാൽ ഉടൻ ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് പരിശോധന നടത്തുന്നത്. സുമനസ്സുകളുടെ സഹായം ലഭിക്കുമെന്ന പ്രതീക്ഷയിൽ മറിയ എസ്.എം.എ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് സൗത്ത് ഇന്ത്യൻ ബാങ്കിന്‍റെ നെന്മാറ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ: 0056073000003995. ഐ.എഫ്.എസ്.സി കോഡ് SIBL0000056. യു.പി.ഐ. ഐ.ഡി.: mariasma@sib. ഗൂഗിൾ പേ. 8089707875.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.