Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2024 1:12 PM IST Updated On
date_range 12 April 2024 1:12 PM ISTമാസപ്പടി കേസ്: മാത്യു കുഴൽനാടന്റെ ഹരജിയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു
text_fieldsbookmark_border
തിരുവനന്തപുരം: മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴൽനാടന്റെ ഹരജിയിൽ തിരുവനന്തപുരം വിജിലൻസ് കോടതി വിധി പറയുന്നത് ഈ മാസം 19 ലേക്ക് മാറ്റി. ഇന്ന് വിധി പറയാനിരുന്ന കേസാണ് മാറ്റിയത്. വിധിപ്പകർപ്പ് തയാറാക്കുന്നത് പൂർത്തിയാകാത്തതിനെ തുടർന്നാണ് മാറ്റിയതെന്ന് കോടതി അറിയിച്ചു.
വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട മാത്യു കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടണമെന്നായിരുന്നു കുഴൽനാടന്‍റെ ആദ്യത്തെ ആവശ്യം. എന്നാൽ, വിജിലൻസ് അന്വേഷണത്തിന് ഉത്തരവിടേണ്ടെന്നും കോടതി നേരിട്ട് അന്വേഷണം നടത്തിയാൽ മതിയെന്നും പിന്നീട് നിലപാട് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story